Latest News
Loading...

തീക്കോയി നാഗപ്പാറ നിവാസികളുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു.

തീക്കോയി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽപെട്ട തീക്കോയി പള്ളിവാതിൽ-നാഗപാറ- ചേരിപ്പാട് റോഡ് വർഷങ്ങളായി ഗതാഗത യോഗ്യമല്ലാതായി കിടക്കുകയായിരുന്നു.പ്രദേശവാസികളുടെ നിരന്തര ആവശ്യത്തിന്റെ ഫലമായി വാർഡ് മെമ്പർ സിറിൾ റോയി താഴത്തുപറമ്പിൽ ന്റെ ഇടപെടൽ മൂലം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പട്ടികജാതി വികസന ഫണ്ട് ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഓമന ചന്ദ്രൻ 6.40 ലക്ഷം രൂപ അനുവദിച്ചിരുന്നു.


അറുപതോളം കുടുംബങ്ങളുടെ വർഷങ്ങൾ ആയിട്ടുള്ള കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് റോഡിൻറെ നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തു.നാഗപ്പാറ പ്രദേശത്ത് ഒരു വലരി തോടിന് കലുങ്ക് നിർമ്മിച്ചുകൊണ്ടാണ് റോഡ് യാഥാർത്ഥ്യമായിട്ടുള്ളത്.


ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഓമന ചന്ദ്രൻ റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ സിറിൾ റോയി താഴത്തുപറമ്പിൽ,മാജി തോമസ്,മുരളി ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments