Latest News
Loading...

ഭരണ സമിതി അംഗങ്ങൾ പ്രതിപക്ഷ ഹത്യ വെടിയണം: ലാലിച്ചൻ ജോർജ്ജ്

രാമപുരം പഞ്ചായത്ത് ഭരണ സമിതിയംഗങ്ങൾ പ്രതിപക്ഷ ഹത്യ വെടിഞ്ഞ് യഥാർത്ഥ ജനസേവകരായി മാറണമെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ്ജ് പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളോട് വ്യക്തി വൈരാഗ്യത്തോടെ പെരുമാറുകയല്ല മറിച്ച് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുയാണ് ഭരണ സമിതി അംഗങ്ങൾ ചെയ്യേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വാർഷിക പദ്ധതി നിർവ്വഹണത്തിൽ ജില്ലയിൽ ആകെയുള്ള 71 പഞ്ചായത്തിൽ എഴുപതാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ട രാമപുരം പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയുടെ നിഷ്ക്രിയത്വത്തിനെതിരെ എൽ ഡി എഫ് രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമപുരം പഞ്ചായത്ത് ആഫീസ് പടിക്കലേക്കുള്ള ബഹുജന മാർച്ചിനുശേഷം നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി ഐ പാലാ മണ്ഡലം എക്സിക്യൂട്ടീവ് അംഗം പയസ് രാമപുരം അധ്യക്ഷത വഹിച്ചു. എൽ ഡി എഫ് കൺവീനർ കെ എസ് രാജു , ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, എൽ ഡി എഫ് നേതാക്കളായ വി ജി വിജയകുമാർ , ജാന്റീഷ് എം റ്റി, എം ആർ രാജു , സണ്ണി അഗസ്റ്റ്യൻ പൊരുന്നക്കോട്ട്, 

ജില്ലാ പഞ്ചായത്തംഗം പി എം മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധു മോൾ ജേക്കബ്ബ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ബസ്സ്സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ സ്ത്രീകളക്കം നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. അലക്സി തെങ്ങുംപിള്ളിക്കുന്നേൽ, പി എ മുരളി, ബെന്നി തെരുവത്ത്, ടോമി അബ്രാഹം, സെല്ലി ജോർജ് , വിഷ്ണു എൻ ആർ , അജി സെബാസ്റ്റ്യൻ, സ്മിത അലക്സ് , ജെയ്മോൻ മുടയാരത്ത്, ടി ആർ വിജയകുമാർ , തങ്കച്ചൻ പാലകുന്നേൽ, കെ എൻ അമ്മിണി, ലിസി ബേബി, സുജയിൽ കളപ്പുരയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments