Latest News
Loading...

പ്രതിഷേധ സമരം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : കേന്ദ്ര അവഗണനയ്‌ക്കും പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിക്കുന്നതിനും എതിരെ എൽഡിഎഫ്‌ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു. എൽഡിഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട റബർ ബോർഡ് ഓഫിസിന് മുൻപിൽ നടത്തിയ സമരം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

സിപിഐ മണ്ഡലം സെക്രട്ടറി എംജി ശേഖരൻ അദ്യക്ഷനായി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്,രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്,സിപിഐ ജില്ലാ കമ്മിറ്റി അംഗം ഇ കെ മുജീബ്, ഉണ്ണികുഞ്, ജ്നാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഉണ്ണികുഞ്ഞ് ജോർജ്, ഐഎൻഎൽ ജില്ലാ പ്രസിഡന്റ്‌ റഫീഖ് പാട്ടുരംപറമ്പിൽ, ജനദാതൾ നേതാവ് മാഹിൻ തലപ്പള്ളി എന്നിവർ സംസാരിച്ചു.



Post a Comment

0 Comments