Latest News
Loading...

കെ.എം.മാണി സ്മരണയിൽ പാലാ



പാലാ:  പാലായെ നെഞ്ചോട് ചേർത്ത് ഒരമ്മയുടെ വാത്സല്യത്തോടെ 54 വർഷം ചേർത്ത് പിടിച്ച് ഒരു ജനതയ്ക്ക് വേണ്ടതെല്ലാം ഒരുക്കി നൽകിയ പാലായുടെ മാണിക്യം മാണിസാർ വിടവാങ്ങിയിട്ട് ഏപ്രിൽ 9ന് (ശനി) മൂന്നു വർഷം പൂർത്തിയാകുന്നു.മാണി സാറിൻ്റെ ഓർമ്മ ദിനം സ്മൃതിദിന മായി കേരള കോൺ (എം) പാർട്ടി ആചരിക്കുകയാണ്. കോവിഡ് നിയന്ത്രകാലത്തെ രണ്ട് ഓർമ്മ ദിനങ്ങൾ ലളിതമായ സ്വകാര്യ ചടങ്ങുകളോടെ മാത്രമാണ് ആചരിക്കപ്പെട്ടത്. എന്നാൽ മൂന്നാം ഓർമ്മ ദിനം പാർട്ടി വിപുലമായ രീതിയിൽ കുടുംബ സംഗമമായി കോട്ടയത്ത് ആചരിക്കുകയാണ്.


ശനിയാഴ്ച രാവിലെ 6.45 ന് പാലാകത്തീന്ദ്രൽ പള്ളിയിൽ കുർബാനയും കല്ലറയിൽ പ്രാർത്ഥനയും കുടുംബാംഗങ്ങൾക്രമീകരിച്ചിട്ടുണ്ട്.
തുടർന്ന് കോട്ടയത്ത് സ്മൃതി സംഗമവും നടത്തും.കേരളo ഒട്ടാകെയുള്ള പ്രദേശിക പാർട്ടി നേതൃത്വം ഒന്നാകെ കേരള കോൺഗ്രസ് പിറന്നു വീണ തിരുനക്കരയിൽ എത്തും.രാവിലെ 9 മുതലാണ് ചടങ്ങുകൾ ആരംഭിക്കുക.
പാലായിലെ എല്ലാ വാർഡുകളിൽ നിന്നുമുള്ള ജനപ്രതിനിധികളും നേതാക്കളും കൂട്ടമായി കോട്ടയത്ത് എത്തും. ഇതിനായുള്ള പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങൾ പാർട്ടി നേതൃത്വത്തിൽ പൂർത്തിയായി. കെ.എം.മാണിയുടെ ഓർമ്മക്കായി ഓരോ പഞ്ചായത്തിലും ഭവന രഹിതർക്ക് കാരുണ്യ ഭവൻ നിർമ്മിക്കുന്നതിന് പാർട്ടി തീരുമാനിച്ചിട്ടുണ്ട്. പ്രഥമ ഭവനം എലിക്കുളം പഞ്ചായത്തിൽ മെയ് മാസം നിർമ്മാണം പൂർത്തിയാക്കി നൽകും.



കെ.എം.മാണിയുടെ ഓർമ്മയ്ക്കായി സംസ്ഥാന സർക്കാർ പാലായിലെ എല്ലാ പി 'ഡബ്ല്യു.ഡി റോഡുകളെയും തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിച്ച ടൗൺ ബൈപാസിന് കെ.എം.മാണി ബൈപാസ് എന്ന് നാമകരണം ചെയ്തു.
ഇക്കഴിഞ്ഞ ദിവസം തുറന്നുകൊടുത്ത പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പുതിയ ടെർമിനലിനെ കെ.എം.മാണി സ്മാരകമായി ട്രാൻസ്പോർട്ട് മന്ത്രി ആൻ്റെണി രാജു പ്രഖ്യപിക്കുകയും ചെയ്തു.
ഒരു വർഷം മുൻപ് പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റേഷനിൽ കെ.എം.മാണിയുടെ പൂർണ്ണകായ പ്രതിമയും സ്ഥാപിക്കപ്പെട്ടു.പാലാ നഗരസഭയുടെ സ്റ്റേഡിയത്തിലെ ഗ്രീൻഫീൽഡ് ട്രാക്കിന് കെ.എം.മാണി സിന്തറ്റിക് ട്രാക്ക് എന്ന് നേരത്തെ നാമകരണം നൽകപ്പെട്ടു.

 കൂടാതെ പാലാ നഗരസഭ ബജറ്റിൽ ജനറൽ ആശുപത്രിയിൽ കെ.എം.മാണി ക്യാൻസർ സെൻ്റർ പ്രഖ്യാപിക്കുകയും തുക വകയിരുത്തുകയും ചെയ്തു.ജില്ലാ പഞ്ചായത്തും കെ.എം.മാണി മെമ്മോറിയൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.കെ.എം.മാണി പാലാ മേഖലയിൽ തുടങ്ങി വച്ചതും തുടർ നടപടികൾ ഇല്ലാതെ കിടക്കുന്നതുമായ വികസന പദ്ധതികൾ ഒന്നൊന്നായി പൂർത്തിയാക്കു വാനും  ജോസ്.കെ.മാണി എം.പിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്തിവരുന്നു. ഏപ്രിൽ 9 നു ശേഷം പ്രദേശിക അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി അനുസ്മരണാ യോഗങ്ങളും പാർട്ടി നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments