Latest News
Loading...

കൈപ്പള്ളി പള്ളിയില്‍ പ്രധാനതിരുനാള്‍ നാളെ

കൈപ്പള്ളി സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്റ്റിയാനോസിന്റെയും തിരുനാള്‍ നാളെ ആഘോഷിക്കും. ഞായറാഴ്ച രാവിലെ ആറരയ്ക്ക് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. ഒന്‍പതരയ്ക്ക് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.സ്‌കറിയ മലമാക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ തോമസ് കൂമ്പുങ്കല്‍, ഫാ ജോണ്‍ പാക്കരമ്പേല്‍ എന്നിവര്‍ സഹകാര്‍കതവം വഹിക്കും. ഫാ.ജോണ്‍ മറ്റമുണ്ടയില്‍ തിരുനാള്‍ സന്ദേശം നല്കും. 


വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് കൈപ്പള്ളി കുരിശുപള്ളിയിലേയ്ക്ക് പ്രദിക്ഷണം ലദീഞ്ഞ് എന്നിവ നടക്കും. വൈകിട്ട് 7ന് തിരുവന്തപുരം ജോസ്‌കോ അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും. 

Post a Comment

0 Comments