Latest News
Loading...

പത്രവുമായി വന്ന ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചു

മംഗളം പത്രവുമായി പോവുകയായിരുന്ന ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്. അപകടത്തിൽ ജീപ്പ് ഡ്രൈവർ  അതിരമ്പുഴ സ്വദേശി സതീഷിന് ഗുരുതര പരിക്കേറ്റു.

മേലുകാവ് മറ്റത്തിനും പാണ്ടിയൻമാവിനും ഇടയിൽ രാവിലെ 6 മണിയോടെയായിരുന്നു വാഹനാപകടം. കോട്ടയത്തുനിന്ന് പത്രവും കൊണ്ട് കാഞ്ഞിരം കവലക്ക് പോയ ജീപ്പും തിരികെ വരും വഴിയാണ് ലോറിയുമായി കൂട്ടി ഇടിച്ചത്. 

ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും റോഡിൽ മറിഞ്ഞു. ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റ സതീഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments