Latest News
Loading...

ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് എം എൽ എ യുടെ രക്തം പരിശോധിച്ച് തുടക്കം

 കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റേയും കൊഴുവനാൽ വൈഎംസിഎയുടേയും കെഴുവംകുളം പബ്ളിക് ലൈബ്രറിയുടേയും പാലാ ബ്ലഡ് ഫോറത്തിൻ്റേയും ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ നേതൃത്വത്തിൽ നടന്ന എക്സിക്യൂട്ടീവ് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് മാണി സി കാപ്പൻ എം എൽ എ യുടെ രക്തപരിശോധനയോടെ തുടക്കം കുറിച്ചു. . കൊഴുവനാൽ ഹൈസ്കൂൾ ഹാളിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിമ്മി ട്വിങ്കിൾരാജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം  ചെയ്തു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റൂബി ജോസ് മുഖ്യ പ്രഭാഷണവും നടത്തി. 

ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് ബാബു കെ ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെസ്സി ജോർജ്,  ഗ്രാമപഞ്ചായത്ത് മെമ്പർ പി സി ജോസഫ്, കൊഴുവനാൽ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് മാത്തുക്കുട്ടി മണിയങ്ങാട്ടുപാറയിൽ, കെഴുവംകുളം പബ്ളിക് ലൈബ്രറി പ്രസിഡൻ്റ് പി ജി ജഗന്നിവാസ് പിടിക്കാപ്പറമ്പിൽ,  കൊഴുവനാൽ വൈ എം സി എ പ്രസിഡൻ്റ് ടോം സി ജോസഫ് ചൊള്ളമ്പുഴ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ക്യാമ്പ് കോർഡിനേറ്റർ ഡൈനോ ജയിംസ് ഇഞ്ചിക്കാലായിൽ എന്നിവർ ആശംസാ പ്രസംഗം നടത്തി.


    ഡോക്ടർ ആർ റ്റി ഹരിദാസ്, എം എം സ്കറിയാ മോനിപ്പള്ളി, ബിജു വാതല്ലൂർ,  അഡ്വ.രാജു മണിയങ്ങാട്ട്, കുഞ്ഞുമോൻ പുതിയാത്ത്, അഡ്വ.കെ റ്റി ജോസഫ് കളറുപാറ, സജി വട്ടക്കാനാൽ, സാബു മുകളേൽ, സന്തോഷ് നെടുംമ്പുറം, ബാബുരാജ് അശ്വതിഭവൻ, ജോമോൻ പൊന്നുംപുരയിടം എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.   മാണി സി കാപ്പൻ എം എൽ എ യെ കൂടാതെ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റൂബി ജോസ് ഗ്രാമപഞ്ചായത്ത് മെമ്പർ പി സി ജോസഫ് എന്നിവരും രക്തം പരിശോധിച്ച് ഈ ക്യാമ്പിൻ പങ്കെടുത്തു. കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂൾ ഹാളിലും കെഴുവംകുളം പബ്ളിക് ലൈബ്രറി ഹാളിലും വച്ച് നടത്തിയ ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു.

Post a Comment

0 Comments