വിഷുതൈനീട്ടം പോലെയുള്ള പദ്ധതികൾ പ്രകൃതിയോടുള്ള കരുതലാണെന്ന് പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജു ജോസ് .
ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്കൂളിൽ നടന്ന വിഷുതൈനീട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം ജീവിക്കുന്ന ഭൂമിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണന്നും കുട്ടികൾക്കു കൊടുക്കുന്ന ഇത്തരം സന്ദേശങ്ങൾ മാതൃകാപരമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അംബികാ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഡോ.എൻ.കെ. മഹാദേവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
പാലാ മാതാ അമൃതാനന്ദമയിമഠം മഠാധിപതി സ്വാമി യതീശ്വരാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.
ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു കൃഷ്ണൻ, കടനാട് ഗ്രാമപഞ്ചായത്ത് മെമ്പർ സിബി ജോസഫ് ചക്കാലക്കൽ, സ്കൂൾ പ്രിൻസിപ്പാൾ സി.എസ്. പ്രദീഷ് , സ്കൂൾ മാനേജർ ടി.എൻ. സുകുമാരൻ നായർ തുടങ്ങിയവർ സംസാരിച്ചു.
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷുദിനത്തിൽ കൈനീട്ടത്തോടൊപ്പം വൃക്ഷതൈകൾ കൂടി രക്ഷകർത്താക്കൾ കൊടുക്കുകയും അത് കുട്ടികൾ തന്നെ സംരക്ഷിക്കുകയും ചെയ്യുന്ന ബൃഹത്തായ പദ്ധതിയാണ് അംബികാ വിദ്യാഭവൻ വിഷു തൈനീട്ടത്തിലൂടെ തുടക്കമിട്ടിരിക്കുന്നത്.
0 Comments