Latest News
Loading...

മേലുകാവ് അപകടത്തില്‍ മരിച്ച സതീഷിന്റെ മൃതദേഹം സംസ്‌കരിച്ചു

ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ മേലുകാവ്മറ്റത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഡ്രൈവ അതിരമ്പുഴ സ്വദേശി കല്ലുങ്കല്‍ കെ എസ് സതീഷിന്റെ സംസ്‌കാരം നടത്തി.  ചികിത്സയിലായിരുന്ന സതീഷ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. 


കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ പാലായില്‍ നിന്നും മംഗളം പത്രം വിതരണം നടത്തിവന്ന ജീപ്പും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോട്ടയത്തുനിന്ന് മംഗളം പത്രവുമായി  ഈരാറ്റുപേട്ടയിലെത്തി മേലുകാവ് കാഞ്ഞിരംകവലയ്ക്ക് പോകും വഴിയാണ് അപകടമുണ്ടായത്. 

തൃശൂര്‍ നിന്നും ഈരാറ്റുപേട്ടയ്ക്ക് വരുകയായിരുന്നു ലോറി. കാഞ്ഞിരംകവലയില്‍ നിന്നും ഇറക്കം ഇറങ്ങി വന്ന ലോറി നിയന്ത്രണം വിട്ട് ജീപ്പിലിടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും റോഡില്‍ മറിഞ്ഞു. ജീപ്പ് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ സതീഷിനെ തൊടുപുഴയിലെ സ്വകര്യ ആശുപത്രിയിലും പിന്നിട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.

മെഡിക്കല്‍ കോളേജിലെ പരിശോധനക്ക് ശേഷം മൃതദേഹം അതിരമ്പുഴയിലെ വീട്ടില്‍ വെച്ചതിന് ശേഷം ചേര്‍പ്പുങ്കലിലുള്ള സഹോദരിയുടെ വീട്ടില്‍ വൈകിട്ട് അഞ്ചു മണിക്ക് സംസ്‌കരിച്ചു . ഭാര്യ : സിന്ധു . മക്കള്‍ : അഭിരാം, അഭിനന്ദ്

Post a Comment

0 Comments