Latest News
Loading...

വെയില്‍കാണാംപാറയില്‍ സ്ത്രീയുടെ മാല പൊട്ടിച്ചുകടന്നു

പുലര്‍ച്ചെ മുറ്റമടിച്ചുകൊണ്ടിരുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ യുവാവ് തട്ടിപ്പറിച്ചു. തിടനാട് റൂട്ടില്‍ വെയില്‍കാണാംപാറയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വെയില്‍കാണാംപാറ ചാലില്‍ ലീലാമ്മയുടെ മാലയാണ് നഷ്ടപ്പെട്ടത്. 


രാവിലെ ആറരയോടെയായിരുന്നു സംഭവം. വെയില്‍കാണാപാറ പാക്കയം റോഡിലാണ് സംഭവം നടന്നത്. റോഡിനോട് ചേര്‍ന്ന ഭാഗം അടിച്ചുവാരുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിക്കുകയായിരുന്നു. ഒന്നരപവനോളം വരുന്ന മാലയുടെ കുറച്ചുഭാഗം പിടിവലിക്കിടയില്‍ തിരികെ ലഭിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. 



Post a Comment

0 Comments