Latest News
Loading...

കാല്‍ലക്ഷം വില വരുന്ന 3 പൂച്ചകളെ മുണ്ടിനകത്താക്കി മുങ്ങി. പ്രതി പിടിയില്‍

പേര്‍ഷ്യന്‍ പൂച്ചകളെ മുണ്ടിനകത്താക്കി കടന്നുകളഞ്ഞ യുവാവിനെ പാലാ പോലീസ്  പിടികൂടി.  പച്ചാത്തോട് പെറ്റ്‌സ് പാര്‍ക്ക് എന്ന സ്ഥാപനത്തില്‍ നിന്നും കഴിഞ്ഞ മാസം 30 ന്  രാത്രി കട കുത്തിത്തുറന്ന് പേര്‍ഷ്യന്‍ ക്യാറ്റ് ഇനത്തില്‍പ്പെട്ട 27000 രൂപ വിലവരുന്ന  3 പൂച്ചകളെ മോഷ്ടിച്ച കേസില്‍ ഇടുക്കി കാര്‍കൂന്തല്‍ സ്വദേശി കളത്തൂര്‍ ലിജോ തങ്കച്ചനെ (35)നെയാണ് പാലാ സി.ഐ.  കെ പി തോംസണ്‍ അറസ്റ്റ് ചെയ്തത്.
      

സംഭവദിവസം രാത്രി 10.45 മണിക്ക് കടയ്ക്കുള്ളില്‍ കയറി 3 പൂച്ചകളെ മോഷ്ടിച്ച് ധരിച്ചിരുന്ന മുണ്ടിനുള്ളില്‍ ആക്കി പുറത്തു പോകുന്ന ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. 

തുടര്‍ന്ന് ഒരു മാസക്കാലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കഴിഞ്ഞ മാസം 24 ന് തീയതി ലിജോ ഭാര്യയോടും കുട്ടികളോടുമൊപ്പം ഈ സ്ഥാപനത്തില്‍ എത്തി ചെറിയ ഒരു പട്ടിക്കുട്ടിയെ നല്‍കി മറ്റൊരു പട്ടിയെ എക്‌സ്‌ചേഞ്ച് ചെയ്ത് എടുക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. 

എസ് ഐ അഭിലാഷ് എം ടി, എഎസ്‌ഐ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിപിഒ രഞ്ജിത്ത് സി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മോഷണംപോയ മൂന്ന് പൂച്ചകളെയും പ്രതി ജോലി ചെയ്തിരുന്ന ഈരാറ്റുപേട്ടയില്‍ ഉള്ള ഫാം ഹൗസില്‍ നിന്നും കണ്ടെത്തി.  ലിജോ മണിമല,കറുകച്ചാല്‍ പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം, പോക്‌സോ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് സി.ഐ. കെ.പി. ടോംസണ്‍ പറഞ്ഞു. കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലെ വധശ്രമ കേസില്‍ ഇയാളെ അഞ്ചുവര്‍ഷം ശിക്ഷിച്ചിരുന്നു.

Post a Comment

0 Comments