Latest News
Loading...

മെയ് ദിനാ റാലി ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യും.

ഈരാറ്റുപേട്ട : സിഐടി യൂ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ കീഴിൽ അന്തർ ദേശിയ തൊഴിലാളി ദിനാചരണം ഈരാറ്റുപേട്ടയിൽ നടക്കും. രാവിലെ ഒമ്പത്തിന് നടക്കുന്ന പൊതുയോഗം സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യും. ചേന്നാട് കവലയിൽ നിന്നും ആരംഭിക്കുന്ന പ്രകടനത്തിൽ 3000 തൊഴിലാളികൾ പങ്കെടുക്കും. 

ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയി ജോർജ്, ഏരിയ പ്രസിഡന്റ്‌ പി എസ് ശശി, സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ജില്ലാ കമ്മിറ്റി അംഗം രമ മോഹൻ എന്നിവർ സംസാരിക്കും


Post a Comment

0 Comments