Latest News
Loading...

സൈഡ് കൊടുത്തില്ല. രാത്രി വാഹനം അടിച്ചു തകർത്തു.

അർദ്ധരാത്രി കാറ്ററിംഗ് സ്ഥാപനത്തിൻറെ മുന്നിൽ പാർക്കുചെയ്തിരുന്ന വാഹനം അടിച്ചുതകർത്തു രക്ഷപ്പെട്ട അക്രമിസംഘത്തെ പാലാ പോലീസ് പിടികൂടി. അടൂർ സ്വദേശികളായ ശ്യം രാജ്, വിഷ്ണു രാജൻ, അനന്ദു എന്നിവരാണ് പിടിയിലായത് .

പാലാ കൊഴുവനാൽ ഉള്ള കേറ്ററിംഗ് സ്ഥാപനത്തിന് മുന്നിൽ പാർക്കു ചെയ്തിരുന്ന വാഹനമാണ് രാത്രി ഒരു മണിയോടുകൂടി മാരകായുധങ്ങളുമായി മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഉള്ള ഇന്നോവയിൽ എത്തി അടിച്ചുതകർത്ത കടന്നുകളഞ്ഞത്. സംഭവ ദിവസം വൈകിട്ട് വാഹനം സൈഡ് കൊടുക്കുന്നതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടായിരുന്നു . ഇതിൽ പ്രകോപിതരായ പ്രതികൾ തൊടുപുഴയിൽ എത്തിയശേഷം ആസൂത്രിതമായി. തിരികെ അടൂരിലേക്ക് പോകുംവഴിയാണ് ആണ്ആക്രമം നടത്തിയത് . തുടർന്ന് വീണ്ടും പ്രതികൾ പിറ്റേന്ന് രാവിലെ രാവിലെ തിരികെ തൊടുപുഴയിൽ എത്തുകയായിരുന്നു.

വാഹന ഉടമയുടെയും നാട്ടുകാരുടെയും പരാതിപ്രകാരം പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നിർദ്ദേശപ്രകാരം പാലാ SHO KP തോംസൺ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണമാരംഭിച്ചു. നിരവധി CCTV ദൃശ്യങ്ങൾ പരിശോധിച്ചും കോട്ടയം സൈബർ സെല്ലിൻ്റെ സഹായത്തോടെ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ തൊടുപുഴയിൽ ഉള്ള സ്വകാര്യ കാർ പാർക്കിംഗിൽ നിന്നു പ്രതികളെയും മഹാരാഷ്ട്ര പിടികൂടുകയായിരുന്നു. . SCPO ജസ്റ്റിൻ, സിപി ഓ മാരായ മഹേഷ്, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്


Post a Comment

0 Comments