Latest News
Loading...

പ്രതിഷേധ സമരം നടത്തി

തിടനാട് : തിടനാട് സർവീസ് സഹകരണ ബാങ്കിൽ മെയ് 8 ന് നടക്കുന്ന തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഐഡന്റി കാർഡ് വിതരണത്തിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ നിയമ വിരുദ്ധ പക്ഷപാത പ്രവർത്തനത്തിനെതിരെ സഹകരണ മുനണി പ്രതിഷേധ  സമരം നടത്തി. ബാങ്ക് ഹെഡ് ഓഫിസിന് മുൻപിൽ നടത്തിയ ധർണ്ണ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.



നിലവിലത്തെ ഭരണ സമതി അംഗങ്ങൾക്കുവേണ്ടി  ഐഡന്റി കാർഡ് ജീവനക്കാർ വീടുകളിൽ എത്തിച്ചു നൽകുന്നു. അനധികൃതമായി അംഗങ്ങളുടെ വോട്ട് അവകാശം നശിപ്പിക്കുന്നു, മുൻ എംഎൽഎയുടെ നിർദ്ദേശ പ്രകാരം പ്രവർത്തിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങൾ സമരത്തിൽ സഹകരണ മൂനണി ആക്ഷേപം ഉന്നയിച്ചു. 

പ്രതിഷേധ  സമരത്തിന് ടി മുരളിധരൻ അദ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി റെജി ജേക്കബ്, സെബാസ്റ്റ്യൻ വിളയാനി, അഡ്വ.തോമസ് അഴകത്ത്, ബിനോ മുളങ്ങശേരി എന്നിവർ സംസാരിച്ചു.  സ്ഥാനാർഥികളായ ജോസഫ് ജോർജ് വെളുക്കുന്നേൽ (ഔസെപ്പച്ചൻ കല്ലങ്ങാട്ട് ), സ്കാറിയ ജോസഫ് പൊട്ടനാനി, ജോസ് മാത്യു പുറത്തെമുതുകാട്ടിൽ, സി പി സുധീഷ് ചെമ്പൽകുളം, വി പി രാജു വലിയവീട്ടിൽ, ഷെറിൻ ജോസഫ് പെരുമാംകുന്നേൽ,  ഇമ്മനുവേൽ ജോസഫ് പുളിമുട്ടിൽ, ലീനാ ജോർജ് കുരിശുംമൂട്ടിൽ, ലിസി തോമസ് അഴകത്ത്, മിനി സാവിയോ തെങ്ങുംമൂട്ടിൽ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments