Latest News
Loading...

ഈരാറ്റുപേട്ട ഫയർ സ്റ്റേഷൻ ഉദ്‌ഘടനം 16ന്

 
ഈരാറ്റുപേട്ട ഫയർ സ്റ്റേഷന്റെ പുതിയ കെട്ടിടം ഏപ്രിൽ 16ന് മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഓൺലൈനിലുടെയാണ് മുഖ്യമന്ത്രി ഉദ്‌ഘടനം നിർവഹിക്കുന്നത്. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷനാകും.


യോഗത്തിൽ ജോസ് കെ മാണി എംപി, ആന്റോ ആന്റണി എംപി, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ, ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്‌ദുൾ ഖാദർ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ പി ആർ അനുപമ, ഷോൺ ജോർജ്,ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന ഗോപാലൻ, ബ്ലോക്ക് അംഗം രമ മോഹൻ, ഗ്രാമ പഞ്ചായത്ത്‌ അംഗം എം ആർ രഞ്ജിത്ത്, ബി സന്ധ്യ ഐപി എസ്, അനിത മാത്യു എന്നിവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വാർത്ത സമ്മേളനത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രമ മോഹൻ, സിപിഐ എം പൂഞ്ഞാർ ലോക്കൽ സെക്രട്ടറി കെ പി മധുകുമാർ, കേരള കോൺഗ്രസ്‌ എം മണ്ഡലം പ്രസിഡന്റ്‌ ജോഷി മൂഴിയാങ്കൽ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments