സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ശല്യം ചെയ്യുകയും കടന്ന് പിടിക്കുകയും ചെയ്ത ലോട്ടറി വിൽപ്പനക്കാരൻ പിടിയിൽ. തൊടുപുഴ കോലാനി പഞ്ചവടിപ്പാലം ഭാഗം പാറയിൽ വീട്ടിൽ ശ്രീനിവാസനെ (57) യാണ് കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കിടങ്ങൂർ ആണ്ടൂർ കവല – ഇല്ലിക്കൽ താഴെ റോഡിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
സ്കൂളിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങിയ കുട്ടിയെ ഇയാൾ വഴിയിൽ തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ ശല്യപ്പെടുത്തുകയും കടന്ന് പിടിക്കുകയും ചെയ്തു.
ഭയന്ന് വിറച്ചാണ് കുട്ടി വീട്ടിലെത്തിയത്. തുടർന്ന് കുട്ടിയുടെ പിതാവ് കിടങ്ങൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
0 Comments