Latest News
Loading...

ഞായറാഴ്ച ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു

സംസ്ഥാനത്ത് ഞായറാഴ്ച ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് സാഹചര്യം വിലയിരുത്തിയശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതലയോഗമാണ് തീരുമാനമെടുത്തത്. 



സ്കൂളുകളുടെ പ്രവർത്തനവും 28 മുതൽ പൂർണതോതിലാക്കും. 50 ശതമാനം കുട്ടികളുമായി ക്ലാസുകൾ വൈകിട്ടുവരെ നടത്തും. ജില്ലകളിൽ നിലവിലുള്ള വർഗീകരണം തുടരാനും യോഗത്തിൽ തീരുമാനമായി.

കോവിഡ് സംബന്ധിച്ച തരംതിരിവിൽ നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിൽ ഇല്ലാത്തതിനാൽ തിയറ്ററുകൾക്കു പ്രവർത്തിക്കാൻ അനുമതി നല്കണമെന്ന് തീയറ്റര്‍ ഉടമകള്‍ ഹര്‍ജ്ജിയില്‍ ആവശ്യപ്പെട്ടു. 

Post a Comment

0 Comments