Latest News
Loading...

പെൺകുട്ടിയെ കടത്തികൊണ്ട് പോയ യുവാവ് റിമാൻഡിൽ

ഈരാറ്റുപേട്ട :അമ്പാറനിരപ്പേലിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്ത് കാട്ടാക്കടയിൽ നിന്നും കണ്ടെത്തി. വിദ്യാർത്ഥിനിയോടൊപ്പം ഉണ്ടായിരുന്ന കാട്ടാക്കട സ്വദേശി ജോഫിൻ ജോയി(19 നെ പൊലീസ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടു.

ഈരാറ്റുപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തിരുവനന്തപുരത്തു കാട്ടാക്കടയിൽ നിന്നും കണ്ടെത്തിയത്. 

ഈരാറ്റുപേട്ടക്ക് സമീപം മേലമ്പാറയുള്ള  
പെൺകുട്ടിയെ യാണ് കാണാതായത്. ബുധനാഴ്ച പുലർച്ചെ ആറിന് കാണാതായതെന്നായിരുന്നു പൊലീസിൽ ബന്ധുക്കൾ നൽകിയ പരാതി. പെൺകുട്ടി കിടന്നിരുന്ന കട്ടിലിൽ തലയിണകൾ കൂട്ടിച്ചേർത്ത് പുതപ്പിട്ടു മൂടി വച്ചതിനാൽ പെൺകുട്ടി മുങ്ങിയ കാര്യമറിയാൻ വീട്ടുകാർ വൈകിയിരുന്നു.

 വാർത്ത ശ്രദ്ധയിൽപെട്ട കെഎസ്ആർടിസി ബസിൻ്റെ കണ്ടക്ടർ കുട്ടിയുടെ പിതാവിനെ വിളിക്കുകയും കുട്ടി രാവിലെ ആറരയ്ക്ക് മേലമ്പാറ ജംങ്ഷനിൽ നിന്നും കോട്ടയത്തേക്ക് തൻ്റെ ബസിലാണ് യാത്ര ചെയ്തെന്നും, ടിക്കറ്റെടുക്കാനായി 200 രൂപയാണ് നല്കിയതെന്നും പറഞ്ഞു. കുട്ടിയുടെ പിതാവ് ഉടൻ തന്നെ വിവരം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. 

തുടർന്നു ഈരാറ്റുപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.



.സി സി ടി വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നും പോലീസ് കമിതാക്കളെ കണ്ടെത്തിയത്.ഇൻസ്റ്റഗ്രാമിലൂടെയുള്ള ബന്ധമാണ് യുവാവിന്റെ കൂടെ പോകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്.

പാലാ ഡി വൈ എസ്.പി. ഷാജു ജോസഫ്, ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് എബ്രാഹാം വർഗീസ്, എസ്.ഐ.തോമസ് സേവ്യർ, എഎസ്.ഐമാരായ അനിൽകുമാർ എലിയാമ്മ ആൻ്റണി, വനിത സിപിഒമാരായ നിധിയ, ശാരദ കൃഷ്ണദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കമിതാക്കളെ കണ്ടെത്തിയത്.


Post a Comment

0 Comments