Latest News
Loading...

തീക്കോയി പഞ്ചായത്തിൽ വിജിലൻസ് പരിശോധന നടത്തി

തീക്കോയി പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തി. കഴി ഞ്ഞ ദിവസമാണ് പകൽ മുഴുവൻ നീണ്ടുനിന്ന പരിശോധന നടന്നത്. പഞ്ചായത്ത് പരിധിയിൽ നടന്ന റോഡ് നിർമാണത്തെ സംബന്ധിച്ച പരാതിയെ തുടർന്നായിരുന്നു പരി ശോധന. വിവിധ ഫയലുകൾ വിജിലൻസ് കൂടുതൽ പരിശോധനയ്ക്കായി കൊണ്ടു പോയതായും വിവരമുണ്ട്.


അതേസമയം, മുൻഭരണസമിതിയുടെ കാലത്ത് 13-ാം വാർഡിൽ നടന്ന റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് പറഞ്ഞു. 

റോഡ് വളവ് നിവർത്തുന്നത് സംബന്ധിച്ച് കമ്മറ്റിയിൽ ചർച്ചചെ യ്യുകയും ഐക്യകണ്ഠേന പാസാക്കുകയും ചെയ്തതാണ്. പിന്നീട് ഇത് സംബന്ധിച്ച് കേസുമായി പോയതിന് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളാണെന്നും കെ.സി ജെയിംസ് പ റഞ്ഞു.

Post a Comment

0 Comments