Latest News
Loading...

സണ്‍ഡേ ലോക്ഡൗണ്‍. വീട്ടിലിരുന്ന് പൊതുജനം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണത്തോട് സഹകരിച്ച് ജനം. നിരത്തുകള്‍ പൊതുവേ ശൂന്യമായ കാഴ്ചയായിരുന്നു ദൃശ്യമായത്. പാലായിലും ഈരാറ്റുപേട്ടയിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറന്നു പ്രവര്‍ത്തിച്ചു. കെഎസ്ആര്‍ടിസി പരിമിതമായ തോതില്‍ മാത്രം സര്‍വീസ് നടത്തി. അതേസമയം, പോലീസ് ശക്തമായ പരിശോധനയ്ക്ക് മുതിര്‍ന്നില്ല.


പാലായില്‍ പഴം പച്ചക്കറി വില്‍പനശാലകളും മെഡിക്കല്‍ സ്റ്റോറുകളും തുറന്നു പ്രവര്‍ത്തിച്ചു. ഹോട്ടലുകള്‍ ചുരുക്കം ചിലത് തുറന്ന് പാഴ്‌സലുകള്‍ ലഭ്യമാക്കി. പെട്രോള്‍ പമ്പുകളും തുറന്നു. അവശ്യയായാത്രയ്ക്കായി പുറത്തിറങ്ങിയവരുടെ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങി. ടാക്‌സി വാഹനങ്ങളും സ്വകാര്യബസുകളും സര്‍വീസ് നടത്തിയില്ല. കെഎസ്ആര്‍ടിസി ബസുകളില്‍ പരിമിതമായ യാത്രക്കാര്‍ മാത്രമാണുണ്ടായത്. തുറന്നുപ്രവര്‍ത്തിച്ച റിലയന്‍സ് ഷോപ്പ് പോലീസെത്തി അടപ്പിച്ചി (വിശദമായ വാര്‍ത്ത അല്പസമയത്തിനകം)


ഈരാറ്റുപേട്ടയില്‍ അവശ്യസാധന വ്യാപാരികള്‍ തുറന്നുപ്രവര്‍ത്തിച്ചു. ഹോട്ടലുകളും ബേക്കറികളിലും പാഴ്‌സലുകള്‍ നല്കി. നിരത്തുകള്‍ പൊതുവേ ശൂന്യമായിരുന്നു. ലോക്ഡൗണ്‍ സമാനമായ നടപടികളോട് ജനം സഹകരിച്ചതിനാല്‍ പോലീസിനും ജോലി എളുപ്പമായി. 

Post a Comment

0 Comments