Latest News
Loading...

പാലാ സെന്റ് തോമസ് കോളജിൽ ദേശീയ യുവജന വാരം ആഘോഷിച്ചു

 സ്വാമി വിവേകാനന്ദന്റെ 159 താം ജന്മദിനത്തോടനുബന്ധിച്ച് ദേശവ്യാപകമായി നടത്തപ്പെടുന്ന ദേശീയ യുവജന വാരാചരണത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളേജിലെ എൻ.സി.സി നേവൽ  വിംഗിന്റെ ആഭിമുഖ്യത്തിൽ സ്വാമി വിവേകാനന്ദന്റെ ജീവിതവും സന്ദേശവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. 



കോളേജ് പ്രിൻസിപ്പാൾ റവ. ജയിംസ് ജോൺ മംഗലത്തിന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുട്ടിക്കാനം മരിയൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ്  ഡയറക്ടർ ഡോ.റ്റി.വി.മുരളീവല്ലഭൻ മുഖ്യ പ്രഭാഷണം നടത്തി. സ്വാമി വിവേകാനന്ദൻ സർവധർമ്മ സമഭാവനയുടേയും  വിശ്വസാഹോദര്യത്തിന്റേയും മാനവികതയുടെയും വക്താവായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. 


അനുഗ്രഹ പ്രഭാഷണം നടത്തിയ അരുണാപുരം രാമ കൃഷ്ണ മഠം അദ്ധ്യക്ഷൻ സ്വാമി വീതസംഗാനന്ദ സ്വാമി വിവേകാനന്ദ നേപ്പോലെ യുവാക്കൾ അനുസരണത്തിന്റേയും  അച്ചടക്കത്തിന്റേയും സഹിഷ്ണതയുടെയും മാതൃക ളാകണമെന്ന് അഭിപ്രായപ്പെട്ടു. കോളേജിലെ എൻ സി.സി. നേവൽ വിംഗ് ഓഫീസർ ഡോ. അനീഷ് സിറിയക്, 5 (K) ചങ്ങനാശേരി നേവൽ യൂണിറ്റ് ചീഫ് പെറ്റി ഓഫീസർ ഷെബിൻ കുര്യാക്കോസ് കേഡറ്റ് ക്യാപ്റ്റൻ ജിസ്സ് സൈമൺ, കേഡറ്റ് വിശ്വജിത് തുടങ്ങിയവർ പ്ര സംഗിച്ചു.

Post a Comment

0 Comments