Latest News
Loading...

കൊഴുവനാല്‍ പഞ്ചായത്തില്‍ ആദ്യ സ്‌നേഹവീട് കൈമാറി


കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്‌നേഹദിപം ഭവനപദ്ധതിയിലെ ആദ്യ സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി. കൊഴുവനാല്‍ പഞ്ചായത്തില്‍ നല്കിയ വീടിന്റെ ആശീര്‍വാദകര്‍മം മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. 



കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ തോടനാലാണ് ആദ്യ സ്‌നേഹവീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജോസ് മോന്‍ മുണ്ടക്കലിന്റെ ഒരു വര്‍ഷത്തെ ഓണറേറിയവും 300 പേര്‍ ഒരു വര്‍ഷത്തേക്ക് എല്ലാ മാസവും നല്‍കുന്ന ആയിരം രൂപായ്ക്ക് പുറമെ, ബ്രില്ലിന്റ് സ്റ്റഡി സെന്റര്‍, ഡേവിസ് കോലടി, സുനില്‍ ജോണ്‍ തോണക്കരപാറ എന്നിവര്‍ നല്‍കുന്ന 4 ലക്ഷം രൂപാ വിതവും രണ്ട് അഭ്യുതായ കാംക്ഷികള്‍ നല്‍കുന്ന 4 ലക്ഷം വീതവും ചേര്‍ത്ത് ഒരു വര്‍ഷം കൊണ്ട് കൊഴുവനാല്‍ പഞ്ചായത്തില്‍ 12 വീടുകളും പിന്നീട് 4 വര്‍ഷത്തിനുള്ളില്‍ കിടങ്ങൂര്‍ ഡിവിഷന്‍ പരിധിയിലുള്ള പഞ്ചായത്തുകളിലായി 50 ഭവനരഹിതര്‍ക്ക് വിട് നിര്‍മ്മിച്ച് നല്‍കുകയുമാണ് ലക്ഷ്യം.


550 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടാണ്  നിര്‍മ്മിക്കുന്നത്. ആദ്യ സ്‌നേഹ വീടിന്റെ താക്കോല്‍ദാനവും വെഞ്ചരിപ്പും പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. മാണി സി കാപ്പന്‍ MLA അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് MLA സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളടക്കം നിരവധി ആളുകള്‍ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്തു. സ്‌നേഹ ദീപം ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഭവനപദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Post a Comment

0 Comments