Latest News
Loading...

സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട
പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വാസസ്ഥലം നഷ്ടപ്പെടുന്നവർക്ക് 4.60 ലക്ഷം രൂപയ്ക്കു പുറമേ നഷ്ടപരിഹാരവും നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും 1,50,000 രൂപയും ലൈഫ് മാതൃകയിൽ വീടും നിർമിച്ചു നൽകും. വാസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും 5 സെന്റ് ഭൂമിയും ലൈഫ് മാതൃകയിൽ വീടും നൽകും. 

അല്ലെങ്കിൽ നഷ്ടപരിഹാരവും 5 സെന്റ് ഭൂമിയും 4 ലക്ഷം രൂപയും, അതല്ലെങ്കിൽ നഷ്ടപരിഹാരവും 10 ലക്ഷവും നൽകും. ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായ ഉദ്യോഗാർഥികൾക്ക് പദ്ധതിയിലെ നിയമനങ്ങളിൽ മുൻഗണന. കച്ചവട സ്ഥാപനം നഷ്ടമാകുന്നവർക്ക് കെ റെയിൽ നിർമിക്കുന്ന വാണിജ്യ സ്ഥാപനങ്ങളിൽ കട മുറി അനുവദിക്കാൻ മുൻഗണന

കാലിത്തൊഴുത്ത് പൊളിച്ചുനീക്കിയാൽ 25000-50000 രൂപ വരെ നഷ്ടപരിഹാര തുക

വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും 50,000 രൂപയും

വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടമാകുന്നവർക്ക്: 2 ലക്ഷം രൂപ

വാസസ്ഥലം നഷ്ടമാകുന്ന വാടകക്കാർക്ക്: 30,000 രൂപ

സ്വയം തൊഴിൽ നഷ്ടമാകുന്നവർക്ക് 50,000

ഒഴിപ്പിക്കപ്പെടുന്ന

വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക്: 6000 വീതം 6 മാസം

പെട്ടിക്കടകൾക്ക്: 25,000-50,000 രൂപ വരെ

പുറമ്പോക്കിൽ കച്ചവടം നടത്തുന്നവർക്ക്: ചമയങ്ങളുടെ വിലയും 5000 വീതം 6 മാസവും

Post a Comment

0 Comments