Latest News
Loading...

കോവിഡ് വ്യാപനം. സ്‌കൂളുകള്‍ അടയ്ക്കും

കോവിഡ് പടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനം. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനാക്കും. 10 മുതല്‍ 12 വരെ ഓഫ്‌ലൈന്‍ അനുവദിക്കാം. വാര്‍ഷിക പരീക്ഷ കണക്കിലെടുത്താണ് 10 മുതലുള്ളഓഫ്‌ലൈന്‍ ക്ലാസ് തുടരാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ പ്രവര്‍ത്തിക്കല്‍ മാര്‍ഗരേഖ പുറത്തിറക്കും. തിങ്കളാഴ്ചയാണ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുക. 
 



.സ്‌കൂളുകള്‍ക്കാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവുന്നത്. രണ്ടാഴ്ചത്തേയ്ക്കാണ് നിയന്ത്രണം. ബാക്കി പിന്നീട് തീരുമാനിക്കും. വാരാന്ത്യ നിയന്ത്രണവും ഇല്ല. 



ഞായറാഴ്ച കര്‍ഫ്യൂ അടക്കം മറ്റ് നിയന്ത്രണങ്ങള്‍ ഇല്ല. സ്ഥാപനങ്ങളില്‍ കോവിഡ് പടര്‍ന്നാല്‍ അടച്ചിടണം. കോളേജുകളുടെ കാര്യത്തില്‍ പ്രത്യേക തീരുമാനമില്ല. 

Post a Comment

0 Comments