Latest News
Loading...

ബസ് സ്റ്റാൻഡ് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നത് നഗര ഭരണകൂടത്തിൻറെ പിടിപ്പുകേട്

നഗരസഭാ ഭരണകൂടത്തിൻറെ പിടിപ്പുകേടാണ് ബാലപീഡനത്തിന് ഉൾപ്പെടെ നഗരസഭാ പ്രൈവറ്റ് സ്റ്റാൻഡ് കേന്ദ്രം ആകുന്നതിനു കാരണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് തോമസ് ആർ വി ജോസ് ആരോപിച്ചു. നഗരസഭാ ഭരണം എല്ലാ മേഖലയിലും പരാജയപ്പെടുകയാണ്. പ്രതിപക്ഷ സമരങ്ങൾ വിഷയദാരിദ്ര്യം എന്നു പറഞ്ഞ് ആക്ഷേപിക്കുന്ന ഭരണാധികാരികൾ ഇനിയെങ്കിലും കണ്ണുതുറക്കാൻ തയ്യാറാകണം.

 

പബ്ലിക് ടോയ്ലറ്റ്, ജനറൽ ആശുപത്രി, മാലിന്യ നിർമ്മാർജ്ജനം, വഴിവിളക്കുകൾ, റോഡ് മെയിൻറനൻസ്, മുനിസിപ്പൽ സ്റ്റേഡിയം പരിപാലനം എന്നിങ്ങനെ എന്നാൽ ഒടുങ്ങാത്ത പിടിപ്പുകേടുകളാണ് നഗരസഭാ ഭരണകൂടത്തിന് ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്.  

മഹാമാരിയുടെ കാലത്ത് പ്രത്യക്ഷ സമരങ്ങളിൽനിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നത് പിടിപ്പുകേട് ആയി കാണരുത്. മുനിസിപ്പൽ സ്ഥാപനങ്ങളുടെ മേൽ നഗര പിതാവിന് നിയന്ത്രണം നഷ്ടമായിരിക്കുന്നു. 


പാലാ നഗരസഭയിൽ വിജിലൻസ് റെയ്ഡ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണകൂടം കൈക്കൊള്ളുന്നത്. ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഭരണാധികാരികൾ നടത്തുന്ന കൊള്ളരുതായ്മകൾ പുറത്തുവരുമോ എന്ന ഭയം കൊണ്ട് ആണോ ഇത്തരം നിലപാടുകൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും തോമസ് ആർ വി ജോസ് അഭിപ്രായപ്പെട്ടു.


Post a Comment

0 Comments