ഇന്ന് ജനുവരി 26, രാജ്യം ഇന്ന് 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ പരമോന്നത ഭരണഘടന നിലവില്‍ വന്ന ദിവസമാണ് എല്ലാ വർഷവും ജനുവരി 26 ന് റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടിയെങ്കിലും രാജ്യത്തിന് ഒരു ഭരണഘടന നിലവില്‍ വരുന്നത് 1950 ജനുവരി 26ന് ആയിരുന്നു. ഈ ദിനമാണ് നമ്മള്‍ റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
കൊവിഡിന്റെ മൂന്നാം തരംഗത്തിനിടെയാണ് ഒരു റിപ്പബ്ലിക്ക് ദിനാഘോഷം കൂടി കടന്നുവരുന്നത്. അതുകൊണ്ട് തന്നെ ആഘോഷപരിപാടികളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ എല്ലാം തന്നെ അതീവജാഗ്രതയിലാണ്. രോഗം വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അതി വിപുലമായ ആഘോഷപരിപാടികൾ ഉണ്ടാകില്ല.
ബ്രിട്ടീഷുക്കാരിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുത്തതു പോലെ ഈ കോവിഡ് മഹാമാരിയിൽ നിന്നും നമുക്ക് രക്ഷ നേടണം അതിനായി നമുക്ക് ഒത്തൊരുമിച്ചു പ്രയത്നിക്കാം.മാസ്ക് കൃത്യമായി ധരിച്ചും സാമൂഹിക അകലം പാലിച്ചും ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ പാലിച്ചും ഒത്തൊരുമിച്ചു പോരാടാം.
നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ രക്തം, അദ്ധ്വാനം, വിയർപ്പ്, ത്യാഗം എന്നിവയിലൂടെ നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. ഈ റിപ്പബ്ലിക് ദിനത്തിൽ നമുക്ക് അവരെ ഹൃദയത്തോട് ചേര്‍ത്ത് സ്മരിക്കാം. അവരാണ് നമ്മുടെ യഥാർത്ഥ അഭിമാനം. എല്ലാ വായനക്കാർക്കും മീനച്ചിൽ ന്യൂസിന്റെ റിപ്പബ്ളിക് ദിന ആശംസകൾ . 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
0 Comments