Latest News
Loading...

നോക്കുകുത്തിയായി, തുരുമ്പെടുത്ത് ഈരാറ്റുപേട്ടയിലെ മാര്‍ക്കറ്റ് കോംപ്ലക്‌സ്

ഈരാറ്റുപേട്ട നഗരസഭ ഹൈ ജിനിക് മാര്‍ക്കറ്റ് കോപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയാക്കി നാല് വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനമാരംഭിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ലേലത്തിന് ശ്രമിച്ചെങ്കിലും സെക്യുരിറ്റി തുക കൂടുതലായതിനാല്‍ ഷട്ടറുകള്‍ ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല. ഷട്ടറുകള്‍ പലതും തുരുമ്പെടുക്കാനും തുടങ്ങി.


.2016-ലാണ് ഈരാറ്റുപേട്ട നഗരസഭ ഹൈ ജീനിക് മാര്‍ക്കറ്റ് കോപ്ലക്‌സ് നിര്‍മ്മാണത്തിന് തുടക്കമിട്ടത്. TM റഷീദിന്റെ നേതൃത്വത്തിലുള്ള ഇടത് ഭരണസമിതിയായിരുന്നു പദ്ധതി നടപ്പാക്കിയത്. 21 മുറികളോടെ 2017ല്‍ കോപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയാക്കി. നാളിത് വരെയായിട്ടും ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞിട്ടില്ല.

 നഗരത്തിലെ മല്‍സ്യ-മാസം, ഉണക്കമീന്‍, പച്ചക്കറി വിപണനം ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹൈ ജിനിക് മാര്‍ക്കറ്റ് കോപ്ലക്‌സ് നിര്‍മ്മിച്ചത്. മലിനജലം സംഭരിക്കുന്നതിനായി 5 ലക്ഷം രൂപാ മുടക്കി ടാങ്കും നിര്‍മ്മിച്ചു. മല്‍സ്യ മാംസ വിപണനത്തിന് ഹൈ ജിനിക് മാര്‍ക്കറ്റില്‍ മാത്രം ലൈസന്‍സ് നല്‍കുന്ന രീതിയിലേക്ക് നഗരസഭ തിരുമാനമെടുക്കുകയും സെക്യുരിറ്റി തുക കുറച്ച് ഷട്ടര്‍ മുറികള്‍ ലേലം ചെയ്യണമെന്നും നഗരസഭ മുന്‍ ചെയ്യര്‍മാന്‍ TM റഷീദ് ആവശ്യപ്പെട്ടു. 

.പല ഷട്ടറുകളും കാലപ്പഴക്കത്തില്‍ തുരുമ്പെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഷട്ടര്‍ മുറികള്‍ പ്ലാസ്റ്റിക് വേസ്റ്റുകള്‍ സൂക്ഷിക്കാനിപ്പോള്‍ ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്. വേള്‍ഡ് ബാങ്ക് അനുവദിച്ച ഒരു കോടി 20 ലക്ഷം രൂപാ ചിലവഴിച്ചാണ് ഹൈജീനിക് മാര്‍ക്കറ്റ് കോപ്ലക്‌സ് നിര്‍മ്മിച്ചത്. മുകള്‍ നില പണിയുന്നതിനായി ഒരു കോടി രൂപ കണ്ടെത്തിയിരുന്നെങ്കിലും ഫില്ലറുകള്‍ നിര്‍മ്മിക്കുക മാത്രമാണുണ്ടായത്. കോണ്‍ ഗ്രീറ്റ് കമ്പികള്‍ തുരുമ്പെടുത്ത് നശിക്കക്കയും ചെയ്തു. ഷട്ടര്‍ മുറികള്‍ വാടകക്ക് നല്‍കിയാല്‍ നഗരസഭയുടെ തനത് വരുമാനം വര്‍ധിക്കുകയും ചെയ്യും.

Post a Comment

0 Comments