Latest News
Loading...

തട്ടിപ്പില്‍ ഉന്നതര്‍ക്കും പങ്കുണ്ടെന്ന് എല്‍ഡിഎഫ്

തീക്കോയി പഞ്ചായത്തില്‍ NREGA വര്‍ക്കുമായി ബന്ധപ്പെട്ടു നടന്ന അഴിമതിയില്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും  സെക്രട്ടറിയുടെയും ഒത്താശയോടുകൂടിയാണ് ഡാറ്റ ഓപ്പറേറ്റര്‍ വന്‍ തട്ടിപ്പ് നടത്തിയതെന്ന് LDF തീക്കോയി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. തീക്കോയി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് താത്കാലിക ജീവനക്കാരി പ്രസിഡന്റിനും സെക്രട്ടറിക്കും മാത്രമായി നല്‍കിയിരിക്കുന്ന ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിച്ച് ഇവരുടെ അറിവോട് കൂടിയാണ് പണം തട്ടിയത്.


മറ്റാര്‍ക്കും കൈമാറാന്‍ അനുവാദം ഇല്ലാത്ത ഈ ഡിജിറ്റല്‍ സിഗനേച്ചര്‍ ദുരുപയോഗം ചെയ്ത പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും ഡാറ്റ ഓപ്പറേറ്റര്‍ ആയ ജീവനക്കാരിക്കും എതിരെ ശക്തമായ നടപടിയെടുക്കണമെന്ന്   തീക്കോയി LDF പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി LDF മുന്നോട്ടുപോകുമെന്നും  ഗ്രാമവികസന കമ്മീഷണര്‍ക്കും വിജിലന്‍സിനും പരാതി നല്‍കിയെന്നും കമ്മിറ്റി പറഞ്ഞു.


ഇത്രയും ഗുരുതരമായ വീഴ്ച താത്കാലിക ജീവനക്കാരിയായ ഡാറ്റ ഓപ്പറേറ്ററുടെ തലയില്‍ മാത്രം കെട്ടിവെച്ചുകൊണ്ട് ഇതില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള ശ്രമത്തിലാണ് പ്രസിഡണ്ടും സെക്രട്ടറിയുമെന്നും പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.

Post a Comment

0 Comments