Latest News
Loading...

കേരള കോൺ.(എം) മുന്നേറ്റം അതിവേഗ പാതയിൽ ജോസ്.കെ.മാണി എം.പി

 പ്രതിസന്ധികളെ അതിജീവിച്ച കേരള കോൺ.(എം) അതിവേഗ പാതയിലൂടെ മുന്നേറുകയാണെന്നും പ്രലോഭനങ്ങളിൽ പെട്ട് വിട്ടു പോയ അണികൾ കൂട്ടത്തോടെ തിരികെ എത്തി കൊണ്ടിരിക്കുകയാണെന്നും കേരള കോൺ.(എം) ചെയർമാൻ ജോസ്, കെ.മാണി.എം.പി.പറഞ്ഞു.


കേരള കോൺ.(എം) കരൂർ പഞ്ചായത്തിലെ പാർട്ടി തെരഞ്ഞെടുപ്പു സമ്മേളനം വള്ളിച്ചിറയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. - യോഗത്തിൽ സിബിവള്ളോനിക്കൽ അദ്ധ്യക്ഷത വഹിച്ചു.ബേബി ഉഴുത്തുവാൽ, സണ്ണി തെക്കേടം,.. 


ഫിലിപ്പ് കുഴികുളം, സിറിയക്ക് ചാഴികാടൻ, പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു, പ്രേമകൃഷ്ണസ്വാമി, റാണി ജോസ്, ലിസമ്മ ബോസ് , ടോംതടത്തികുഴി ,അലക്സ് നല്ല നിരപ്പേൽ, കുഞ്ഞുമോൻ മാടപ്പാട്ട് ,ബെന്നി തെരുവത്ത്, സി ജോപ്ലാത്തോട്ടം, ലാലച്ചൻ നടയത്ത് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments