Latest News
Loading...

മീനച്ചിലാറ്റിലെ മീന്‍പിടുത്തതിനെതിരെ പ്രതിഷേധം

പാലായില്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപം മീനച്ചിലാറ്റില്‍ അന്യസംസ്ഥാനത്ത് നിന്നുള്ളവരുടെ മീന്‍പിടുത്തതിനെതിരെ പ്രതിഷേധം. ചെറിയ മീനുകളടക്കം പിടിച്ചുനശിപ്പിക്കുന്നുവെന്നാണ് ആരോപണം. ഡിവൈഎസ്പിയ്ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് പോലീസെത്തി ഇവരോടെ മല്‍സ്യബന്ധനം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. 


.കഴിഞ്ഞ 2 ദിവസങ്ങളിലായി കര്‍ണാടകയില്‍ നിന്നുള്ള സംഘം ആറ്റിലെ വെള്ളമിറങ്ങിയ ഭാഗത്ത് ടെന്റ് കെട്ടി താമസിച്ചാണ് മല്‍സ്യം പിടിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം സംഘത്തിലുണ്ട്. 
പിടിക്കുന്ന മല്‍സ്യങ്ങള്‍ വൈകുന്നേരത്തോടെ റോഡരികില്‍ എത്തിച്ച് വില്‍പന നടത്തുകയാണ് പതിവ്. എന്നാല്‍ സാധാരണ ശ്രമിച്ചാല്‍ ലഭിക്കാവുന്നതില്‍ അധികം മീന്‍ ഇവര്‍ പിടികൂടുമ്പോള്‍, രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതുമൂലമാണെന്ന് പരാതിയും ഉയരുന്നുണ്ട്. 

.2 വര്‍ഷം മുന്‍പും ഇത്തരത്തില്‍ സംഘങ്ങളെത്തി മീന്‍പിടിച്ചിരുന്നു. അന്ന് വെള്ളത്തില്‍ രാസപദാര്‍ത്ഥം ചേര്‍ത്തതായി പരാതി ഉയരുകയും മീന്‍ കഴിച്ചവര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണയും പരാതി ഉയരുന്നത്. വളരെ ചെറിയ മല്‍സ്യങ്ങളെയടക്കം പിടികൂടുന്നതോടെ ആറ്റിലെ മല്‍സ്യസമ്പത്ത് അപ്പാടെ  നശിക്കുന്നതായും പരാതിയുണ്ട്. 

പോലീസെത്തി നിലവില്‍ ഇവരെ ആറ്റില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പാലായിലെ ചൂണ്ട ക്ലബ്ബും ഇവര്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. വൈകുന്നേരമായിട്ടും സംഘം തുടരുന്ന പക്ഷം പ്രതിഷേധിക്കാനും നീക്കമുണ്ട്. 

Post a Comment

0 Comments