Latest News
Loading...

മൽസ്യവിപണന വാഹനത്തിൽ ഇടിച്ച് തീർത്ഥാടക വാഹനത്തിന്റെ ചില്ല് തകർന്നു


കിടങ്ങൂർ ടൗണിൽ മൽസ്യഫെഡിന്റെ അന്തിപ്പച്ച മീൻ വില്പന സ്റ്റാൾ അപകടത്തിനിടയാക്കി. ഫിഷറ്റേറിയൻ മൊബൈൽ മൽസ്യവിപണന വാഹനത്തിൽ ഇടിച്ച് തീർത്ഥാടക വാഹനത്തിന്റെ ചില്ല് തകർന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.

ബസ് ബേയ്ക്ക് സമീപം പാർക്ക് ചെയ്താണ് മൽസ്യഫെഡിന്റെ മീൻ വിപണനം. വെള്ളിയാഴ്ചകളിലാണ് വാഹനത്തിലെത്തിച്ചുള്ള വില്പന. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ ഒരു വശം മുകളിലേയ്ക്ക് ഉയർത്തി വയ്ക്കാവുന്ന തരത്തിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. പാലാ ഭാഗത്ത് നിന്നും എത്തിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം, ഈ ഉയർത്തി വച്ച ഭാഗത്ത് ഇടിക്കുകയായിരുന്നു.
ബസ് ബേയ്ക്ക് സമീപം പ്രധാന റോഡിനോട് ചേർന്നാണ് വിപണനവാഹനം പാർക്ക് ചെയ്തിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം, തിരക്കേറിയ റോഡിനോട് ചേർന്ന് പാർക്ക് ചെയ്ത് മൽസ്യവിപണനം നടത്തുന്നത് അപകടസാധ്യത സൃഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്. അപകടത്തിൽ പൊട്ടിവീണ ചില്ല് രാത്രി ഒൻപതായിട്ടും നീക്കം ചെയ്യാനും ആരും തയാറായിട്ടില്ല. 

Post a Comment

0 Comments