Latest News
Loading...

വിശ്വാസികള്‍ക്കും CPM അംഗത്വം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

വിശ്വാസികള്‍ക്കും സിപിഎം  അംഗത്വം നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് കോടിയേരിയുടെ പ്രതികരണം. പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന ലെനിന്‍റെ വാചകം ഓർമ്മിപ്പിച്ചായിരുന്നു കോടിയേരിയുടെ പ്രതികരണം. 


.സിപിഎം ഒരുമതത്തിനും എതിരല്ലെന്നും കോടിയേരി പറഞ്ഞു.  മുസ്ലീം ലീഗിനെതിരെ കടുത്ത വിമര്‍ശനമാണ് കോടിയേരി ഉന്നയിച്ചത്. ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയ ശാസ്ത്രമാണ് ലീ​ഗിനെ നയിക്കുന്നത്. ലീ​ഗിന് എതിരാണ് സമസ്തയുടെ നിലപാട്. ഇസ്ലാമിക മൗലിക വാദത്തിന് ലീ​ഗ് പിന്തുണ നല്‍കുകയാണ്.  ലീ​ഗ് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും കോടിയേരി പറഞ്ഞു. 

. ഇകെ സുന്നി വിഭാഗത്തിലെ പ്രമുഖ നേതാവ് അബ്ദുസമദ് പൂക്കോട്ടൂ‍ർ  ലീഗിനെ വെട്ടിലാക്കുന്ന പ്രസ്തവാനയുമായി രംഗത്ത് വന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികളുമായും സർക്കാരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു അബ്ദുസമ്മദ് പൂക്കോട്ടൂ‍ർ പറഞ്ഞത്. എന്നാല്‍ സിപിഎമ്മില്‍ ചേരുന്നത് വിശ്വാസികള്‍ക്ക് ചേരുന്നതല്ലെന്ന ലീഗിന്‍റെ പ്രസ്ഥാവനയ്ക്കുള്ള മറുപടി കൂടിയായി കോടിയേരിയുടെ പ്രസ്താവന. 


Post a Comment

0 Comments