Latest News
Loading...

സിപിഎം മൂന്നിലവ് ലോക്കല്‍ കമ്മറ്റി പഞ്ചായത്തോഫീസ് ഉപരോധം സംഘടിപ്പിച്ചു

മൂന്നിലവ് പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഫണ്ട് തട്ടിപ്പില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറി യ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച് സിപിഎം നേതൃത്വത്തില്‍ പഞ്ചായത്തോഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. ഗ്രാമ സേവകനെ മാത്ര പ്രതിയാക്കി രക്ഷപെടാനുള്ള നീക്കം അനുവദിക്കില്ലന്ന് സിപിഎം വ്യക്തമാക്കി. പ്രതിഷേധ മാര്‍ച്ച് ജില്ലാ കമ്മറ്റിയംഗം ജോയി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.


വിവിധ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട 63 ലക്ഷം രൂപയാണ് മൂന്നിലവ് പഞ്ചായത്തിനു പുറ ത്തുള്ളവരുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി കഴിഞ്ഞ മാസം കണ്ടെത്തിയത്. സംഭവത്തില്‍ ഗ്രാമസേവകനതിരെ പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ പരാതി നല്കിയിരുന്നു. ഗ്രാമസേവകനെ ഡിസംബര്‍ അവസാനം സസ് പെന്‍ഡ് ചെയ്യുകയും ചെയ്തു.

.
 എന്നാല്‍ ഗ്രാമസേവകന്‍ മാത്രമല്ല ഇതില്‍ പ്രതിയെന്നും പഞ്ചായത്ത് ഭരണസ മിതി അറിഞ്ഞാണ് തട്ടിപ്പ് നടന്നതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്. ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ, മുന്‍ പ്രസിഡന്റും രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ജോയി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. 

ടൗണില്‍ നടന്ന പ്രതിഷേധയോഗത്തിന് ശേഷം പഞ്ചായത്തോഫീസിലേയ്ക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി . ഓഫീസിന് മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. കോണ്‍ഗ്രസിനാണ് നിലവില്‍ പഞ്ചായത്ത് ഭരണം. ലൈഫ് പദ്ദതി തുകയില്‍ തട്ടിപ്പ് പുറത്തുവന്നതോടെ നിരവധി ഗുണഭോക്താക്കള്‍ പ്രതിസന്ധിയിലാണ് വിജിലന്‍സ് അന്വേഷണം അടക്കം ആവശ്യപ്പെടാനാണ് എല്‍ഡിഎഫിന്റെ തീരുമാനം.  പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ,ഏരിയാ കമ്മറ്റി അംഗങ്ങളായ കെ ഒ ജോര്‍ജ്ജ് ,ഷീലാ സതിഷ് കുമാര്‍ , ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ  ജസ്റ്റിന്‍ ജോസഫ് ,സതീഷ് മോന്‍ എം.ആര്‍,  കബിര്‍ പരീത് ,റിന്‍സ് ബേബി ,ഫിനഹാസ് ഡേവിഡ് ,സന്തോഷ് പുതുശ്ശേരി ,പിജി മാത്യൂ ,സോമശേഖരന്‍ നായര്‍ ,പഞ്ചായത്ത് മെമ്പര്‍ ജെയിംസ് മാമന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി പിജെ ജോര്‍ജ്ജ് അദ്ധ്യക്ഷനായി .

Post a Comment

0 Comments