Latest News
Loading...

കേരളത്തെ കലാപഭൂമിയാക്കരുത് -ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട : കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി വർഗ്ഗീയതയ്ക്കെതിരെ സിപിഐ എം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു . തലശ്ശേരിയിൽ മുസ്ലീം ആരാധനാലയം സംരക്ഷിക്കുന്നതിനിടയിൽ ആർഎസ്എസ്സുകാർ കൊലപ്പെടുത്തിയ യു കെ കുഞ്ഞിരാമന്റെ രക്തസാക്ഷിത്വദിനത്തിലാണ് ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചത്. 

പൂഞ്ഞാർ ഏരിയായിൽ 11 ലോക്കൽ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്. ഏരിയ കേന്ദ്രമായ ഈരാറ്റുപേട്ടയിൽ ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ബഹുജന കൂട്ടായ്മ ഉദുഘടനം ചെയ്തു. 

മുതിർന്ന പാർട്ടി അംഗം കെ എം അലിയാർ അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, സി കെ ഹരിഹരൻ, തോമസ് മാത്യു, സി എം സിറിയക്ക്, മിഥുൻ ബാബു, കെ പി മധുകുമാർ എന്നിവർ ഉദ്‌ഘാടനം ചെയ്തു.

Post a Comment

0 Comments