Latest News
Loading...

സിപിഐ പ്രക്ഷോഭജാഥ പെരിങ്ങുളത്ത് നിന്നും

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കും ദ്രോഹങ്ങൾക്കും എതിരെ സിപിഐ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പൂഞ്ഞാർ മണ്ഡലത്തിൽ സെക്രട്ടറി എം ജി ശേഖരൻ നയിക്കുന്ന ജാഥ പെരിങ്ങളത്ത് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്ത് ക്യാപ്റ്റന് പതാക കൈമാറി. 


ബ്രാഞ്ച് സെക്രട്ടറി പി പി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാർട്ടി മണ്ഡലം സെക്രട്ടറിയേറ്റംഗം അഡ്വക്കറ്റ് പി എസ് സുനിൽ, കിസാൻ സഭ മണ്ഡലം സെക്രട്ടറി കെ വി അബ്രഹാം, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഷമ്മാസ് ലത്തീഫ്, പ്രസിഡന്റ് രതീഷ് പി എസ്,ആർ രതീഷ്, നൗഫൽ ഖാൻ, വി വി ജോസ്,..


പി എസ് അജയൻ, മിനിമോൾ ബിജു, കെ എസ് നൗഷാദ്, ഓമന മണികണ്ഠൻ നായർ, ജോസ് മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ എസ് രാജു സ്വാഗതവും LC അംഗം എ സി ജയൻ കൃതജ്ഞതയും പറഞ്ഞു.

Post a Comment

0 Comments