Latest News
Loading...

അയ്യപ്പഭക്തരുടെ ബസ് മറ്റൊരു ബസിലിടിച്ച ശേഷം കാറിനു മുകളിലേയ്ക്കു മറിഞ്ഞു

കുട്ടിക്കാനം പെരുവന്താനം റൂട്ടിൽ വാഹനാപകടം. നിയന്ത്രണം വിട്ട അയ്യപ്പഭക്തരുടെ ബസ് മറ്റൊരു ബസിലിടിച്ച ശേഷം കാറിനു മുകളിലേയ്ക്കു മറിഞ്ഞു. അപകടത്തിൽ കാറിനുള്ളിലുണ്ടായിരുന്ന പോണ്ടിച്ചേരി സ്വദേശികളായ മൂന്നു പേർക്കു പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. കുട്ടിക്കാനം പെരുവന്താനം റൂട്ടിൽ മുറിഞ്ഞപുഴയിലായിരുന്നു പുലർച്ചെ അപകടമുണ്ടായത്.


ശബരിമലയിലേയ്ക്കു വരികയായിരുന്ന തമിഴ്‌നാട് സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം കുട്ടിക്കാനം – പെരുവന്താനം റൂട്ടിൽ അപകടത്തിൽപ്പെടുകയായിരുന്നു. റോഡിൽ തെന്നി മറിഞ്ഞ ബസ് എതിർദിശയിൽ നിന്നും എത്തിയ കാറിനു മുകളിലേയ്ക്കാണ് മറിഞ്ഞത്. പോണ്ടിച്ചേരി സ്വദേശികളായ വിനോദ സഞ്ചാരികളാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ഇവർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.


ശബരിമല അയ്യപ്പഭക്തൻമാർ സഞ്ചരിച്ച ബസിനുള്ളിലുണ്ടായിരുന്നവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു കുട്ടിക്കാനം പെരുവന്താനം റോഡിൽ ഗതാഗതം തടസപ്പെട്ടു. ശബരിമല സീസൺ തുടങ്ങിയതിനു ശേഷമുണ്ടാകുന്ന എട്ടാമത്തെ അപകടമാണ് ഇപ്പോഴുണ്ടായത്. റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. 

Post a Comment

0 Comments