Latest News
Loading...

പുസ്തക പ്രകാശനം നടത്തി

 റിട്ടേഡ് കോഴിക്കോട് ഐ. എം. ഇ. യും അൽമനാർ സ്ഥാപക സെക്രട്ടറിയുമായ കെ. പി.യൂസുഫ് രചിച്ച ' ജീവിതനൗക' എന്ന പുസ്തകത്തിന്റെ പ്രകാശനം അൽമനാർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വെച്ച് പൂഞ്ഞാർ എം.എൽ.എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൻ നിർവഹിച്ചു. 



പുത്തൻ പള്ളി ഇമാം മുഹമ്മദ് നദീർ മൗലവി ബാഖവി പുസ്തകം ഏറ്റുവാങ്ങി സംസാരിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ സമ്മേളനത്തിൽ  അധ്യക്ഷത വഹിച്ചു. ഹാഷിർ നദ്വിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് കെ.പി. യൂസഫ് സ്വാഗതമാശംസിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എ. എം. അബ്ദുസമദ് മുഖ്യപ്രഭാഷണം നടത്തി. 


പ്രിൻസിപ്പാൾ മിനി അജയ് പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. നൈനാർ പള്ളി ജമാഅത്ത് പ്രസിഡണ്ട് പി. ഇ. മുഹമ്മദ് സക്കീർ , ഹാഫിസ് മുഹമ്മദ് ഉനൈസ് അൽഖാസിമി, പി.ടി.എ.പ്രസിഡന്റ് അൻവർ അലിയാർ, കഥാകൃത്ത് എസ്.എഫ്. ജബ്ബാർ, കൗൺസിലർ എസ്.കെ.നൗഫൽ, എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സ്റ്റാഫ് സെക്രട്ടറി ഷെഫീഖ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments