മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ സംസ്ഥാനകമ്മിറ്റി യോഗവും മെമ്പർഷിപ്പ് വിതരണവും കേരള കോൺഗ്രസ് (എം )ചെയർമാനും,എം പിയുമായ ജോസ് കെ മാണി ഓൺലൈനായി ഉത്‌ഘാടനം ചെയ്യും.ശനിയാഴ്ച (22/01 /22) രാവിലെ 11 മണിക്ക് കോട്ടയത്ത് ലൈം ലൈറ്റ്സ് ന്യൂസ് ഓഫീസിന് സമീപത്തുള്ള ലോജിക് സ്കൂളിൽ വെച്ചാണ് യോഗം ചേരുന്നത്.
അസോസിയേഷൻപ്രസിഡന്റ് എ കെ ശ്രീകുമാർ അധ്യക്ഷനാകുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഉമേഷ് കുമാർ റിപ്പോർട് അവതരിപ്പിക്കും. തുടർന്ന് സംഘടനാ ചർച്ചയും നടക്കും. അംഗങ്ങൾക്കുള്ള ഐ ഡി കാർഡ് ,സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാന പ്രസിഡന്റ് എ കെ ശ്രീകുമാർ നിർവഹിക്കും.വിഷയാവതരണം ജനറൽ സെക്രട്ടറി ഉമേഷ് കുമാർ നടത്തും.വിഷയം : ഓൺലൈൻ മാധ്യമങ്ങളുടെ പ്രസ്കതി.സർക്കാർ അനുശാസിക്കുന്ന എല്ലാ കോവിഡ് മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക.
0 Comments