Latest News
Loading...

ഹാമര്‍ പതിച്ച് മരണപ്പെട്ട അഫീലിന് കുഞ്ഞനുജത്തി

മകന്റെ മരണത്തില്‍ വേദന തിന്ന് കഴിയുന്ന കുടുംബത്തില്‍ ആശ്വാസമേകി പെണ്‍കുഞ്ഞ്. 2019-ല്‍ പാലാ സ്റ്റേഡിയത്തില്‍ മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച് മരണപ്പെട്ട മൂന്നിലവ് സ്വദേശി അഫീല്‍ ജോണ്‍സന്റെ കുടുംബത്തിലാണ് പുതിയ അതിഥി. മകന്റെ അകാലമരണത്തില്‍ വേദന അനുഭവിച്ച ജോണ്‍സണും  ഡാര്‍ലിയ്ക്കും ആശ്വാസമാവുകയാണ് എയ്ഞ്ചല്‍ ജോ എന്ന പെണ്‍കുഞ്ഞിന്റെ വരവ്.


2019 ഒക്ടോബറിലെ ഒരു വെള്ളിയാഴ്ചയാണ് കേരളത്തെ നടുക്കിയ ഒരു വാര്‍ത്ത ഉണ്ടായത്. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മീറ്റിലെ വളന്റിയറായി എത്തിയ വിദ്യാര്‍ത്ഥിയുടെ തലയില്‍ ഹാമര്‍ പതിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 17 ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ ഒക്ടോബര്‍ 21ന് വൈകുന്നേരം മൂന്നേ മുക്കാലോടെ അഫീല്‍ ഈ ലോകത്തോട് വിടപറയുകയായിരുന്നു.

മകന്‍ മരണപ്പെട്ടതിനുശേഷം സങ്കടക്കടലിലായിരുന്ന മാതാപിതാക്കളുടെ ജീവിതത്തിലേക്ക് പുതിയ പ്രകാശമായാണ് എയ്ഞ്ചലിന്റെ വരവ്. എയ്ഞ്ചല്‍ജോ എന്നാണ് അവര്‍ മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുട്ടിയുടെ ജനനം. 
ഒരുപാട് അന്വേഷിച്ചു കണ്ടെത്തിയ പേരായിരുന്നു മകേന്റത്. അഫീല്‍ എന്ന പേരിന്റെ അര്‍ത്ഥം, പ്രകാശം എന്നായിരുന്നു. ഇരുവരുടെയും ജീവിതത്തിലെ പ്രകാശം പെട്ടെന്ന് ഇല്ലാതായപ്പോള്‍ കണ്ണീര്‍ക്കയത്തില്‍ ആയ ഇരുവര്‍ക്കും പുതിയ വെളിച്ചമാവുകയാണ് എയ്ഞ്ചല്‍. 


Post a Comment

0 Comments