Latest News
Loading...

ആര്‍ദ്രയ്ക്ക് മജ്ജ മാറ്റിവയ്ക്കണം. ഉദാരമതികളെ കാത്ത് ഒരു കുടുംബം

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ സഹായം തേടുകയാണ് ഒന്‍പത് വയസുകാരിയയായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി. തിടനാട് മണ്ണുതുണ്ടത്തില്‍ ആര്‍ദ്ര സന്തോഷാണ് ചികില്‍സാ സഹായം തേടുന്നത്. ആറ് വയസുകാരിയായ സഹോദരി  ആര്‍ഷയുടെ മജ്ജ യോജിച്ചതാണെന്ന് കണ്ടെത്തിയെങ്കിലും ചികില്‍സക്കായുള്ള ഭാരിച്ച തുക കണ്ടെത്താനുള്ള ബുദ്ധിമുട്ടിലാണ് കുടുംബം.


തിടനാട് വാളികുളം സ്വദേശി മണ്ണ്തുണ്ടത്തില്‍ സന്തോഷ് - അശ്വതി ദമ്പതികളുടെ മൂത്ത മകളായ ആര്‍ദ്രയ്ക്കാണ് അടിയന്തരമായി മജ്ജ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌ക്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആര്‍ദ്രക്ക് രണ്ട് മാസം മുന്‍പ് വൈറല്‍ പനിയുണ്ടാവുകയും പിന്നീട് ശരീരത്തില്‍ കറുത്ത പാടുകള്‍ പ്രത്യക്ഷപെടുകയും ചെയ്തു. സംശയം തോന്നിയ ഡോക്ടര്‍ വിദഗ്ദ പരിശോധനക്ക് നിര്‍ദ്ദേശിക്കുകയും അമൃത ആശുപത്രിയില്‍ നടത്തിയ  പരിശോധനയില്‍ മജ്ജയെ ബാധിക്കുന്ന എപ്ലാസ്റ്റിക് അനീമിയ എന്ന അസുഖമാണ് ആര്‍ദ്രയെ ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. മജ്ജ് മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. 

ആര്‍ദ്രയുടെ സഹോദരിയും ആറ് വയസുകാരിയുമായ ആര്‍ഷ മജ്ജ നല്‍കാന്‍ തയ്യാറാണ്.  ഇതിനായുള്ള പരിശോധനകളും പൂര്‍ത്തിയായി. പതിനഞ്ച് ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് ചിലവാകുന്നത്. കൂലിപ്പണിക്കാരനായ സന്തോഷ് ഇത്രയും തുക എങ്ങനെ കണ്ടെത്തുമെന്ന വിഷമത്തിലാണ്. മകളുടെ ജീവന്‍ നിലനിര്‍ത്താന്‍ ശസ്ത്രക്രിയ നടത്തിയെ മതിയാകൂ. മകളുടെ ചികില്‍സക്ക് നല്ലവരായ ആളുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. 

സന്തോഷിന്റെ ദയനീയ സ്ഥിതി അറിഞ്ഞതോടെ ഗ്രാമ പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും ചികില്‍സക്കുള്ള പണം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആര്‍ദ്രയെ സഹായിക്കാന്‍ കഴിയുന്നത്ര ആളുകള്‍ മുന്നോട്ട് വരണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഭ്യര്‍ത്ഥിച്ചു. എസ്ബിഐ തിടനാട് ശാഖയില്‍ സന്തോഷിന്റെ പേരിലുള 10463388207 എന്ന അക്കൗണ്ട് നമ്പരിലേക്ക് സഹായം നല്‍കാവുന്നതാണ്. അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയയും തുടര്‍ ചികില്‍സയും.

Post a Comment

0 Comments