Latest News
Loading...

പാലായിൽ റോഡ് നവീകരണത്തിന് 3 കോടി 31 ലക്ഷം

പാലാ നിയോജകമണ്ഡലത്തിൽപ്പെട്ട 15 റോഡുകളുടെ നവീകരണത്തിനായി 3 കോടി 31 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. മുത്തോലി കൊണ്ടാണ്ടൂര്‍ റോഡ് നവീകരണം - 50 ലക്ഷം, അന്ത്യാളം പയപ്പാര്‍ റോഡ് - 25 ലക്ഷം, 

.വിലങ്ങുപാറ കടവ് വാഴമറ്റം റോഡ് - 2.86 ലക്ഷം, ചക്കാമ്പുഴ സെന്റ് തോമസ് മഔണ്ട് റോഡ് - 6 ലക്ഷം, മുറിഞ്ഞാറ നെല്ലാനിക്കാട്ട്പ്പാറ പരുവനാടി റോഡ് - 25 ലക്ഷം, നെച്ചിപ്പുഴൂര്‍ ഇളപൊഴുത് ചക്കാമ്പുഴ റോഡ് - 10 ലക്ഷം, പാലാ ഉഴവൂര്‍ റോഡ് - 20 ലക്ഷം, കടുവാമൊഴി സബ്ല് സ്റ്റേഷന്‍ ഇഞ്ചോലിക്കാവ് പ്ലാശനാല്‍ റോഡ് - 80 ലക്ഷം..

.പൈകട പീടിക കുറുമണ്ണ് റോഡ് - 19 ലക്ഷം, കാഞ്ഞിരംകവല കോലാനി മേച്ചാല്‍ റോഡ് - 25 ലക്ഷം, എള്ളുംപുറം നീലൂര്‍ റോഡ് - 14 ലക്ഷം, എലിവാലി കാവുംകണ്ടം റോഡ് - 13 ലക്ഷം, അന്താനാട് മേലുകാവ് റോഡ് - 25 ലക്ഷം, തീക്കോയി തലനാട് മൂന്നിലവ് റോഡ് - 7 ലക്ഷം, എരുമാപ്ര തടിക്കാട് മേലുകാവ് റോഡ് - 9 ലക്ഷം എന്നിങ്ങിനെയാണ് തുക അനുവദിച്ചത്.


Post a Comment

0 Comments