Latest News
Loading...

104 കോവിഡ് മൃതദേഹങ്ങൾ സംസ്കരിച്ച് IRW (ഐഡിയൽ റിലീഫ് വിങ് )

കോട്ടയം ജില്ലയിലെ  ഈരാറ്റുപേട്ട, പാല, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കോട്ടയം, എന്നിവിടങ്ങളിലായി ജാതി മത ഭേദമന്യേ 104 കേവിഡ് ബാധിച്ച് മരണപ്പെട്ട മൃതദേഹങ്ങൾ കേവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ചെന്ന് IRW ജില്ല ലീഡർ യൂസഫ് പി എ പറഞ്ഞു. 


കോവിഡ് ബാധിച്ച് രോഗി മരണപ്പെടുകയും ബന്ധുക്കൾ ക്വാറന്റിനിലാവുകയും ചെയ്യുന്ന സഹാചര്യത്തിൽ ഏതു സമയത്തും ഓടിയെത്തി  സഹായകമാവുകയായിന്നു IRW പ്രവർത്തകർ വനിതകളടക്കം 40ഓളം വളണ്ടിയർ ജില്ലയിൽ പ്രവർത്തിച്ചു വരുന്നു. 

കഴിഞ്ഞ വർഷത്തെ പ്രളയകാലത്തും കുട്ടിക്കൽ ,മുണ്ടക്കയം ഉരുൾപ്പൊട്ടൽ പ്രദേശത്തും IRW വിന്റെ പ്രവർത്തനം വിലമതിക്കാനാവാത്തതാണ്. മടങ്ങി വരുന്ന പ്രവാസികൾക്ക് വേണ്ടി ക്വാറന്റിൻ സൗകര്യമൊരുക്കിയും, കോവിഡ് രോഗികൾക്ക് ഹോം കെയർ സൗകര്യവും, ആംബുലൻസ് സൗകര്യവും  IRW നേതൃത്വത്തിൽ ജില്ലയുടെ  വിവിധ പ്രദേശങ്ങളിൽ നടന്നിരുന്നു.

Post a Comment

0 Comments