കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ നൽകുന്ന പ്രവാസി ഭദ്രത, വയോജന അയൽക്കൂട്ടം കോർപ്പസ് ഫണ്ട്, വി.ആർ.എഫ് എന്നിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി വിതരണം ചെയ്തു. തൊഴിൽ നഷ്ട്ടപ്പെട്ട കുടുംബശ്രീ പ്രവാസി അംഗത്തിന് പ്രവാസി ഭദ്രതയിൽപെടുത്തി അനുവദിച്ചിരിക്കുന്ന രണ്ട് ലക്ഷം രൂപയുടെ പകുതിയാണ് ആദ്യ ഗഡുവായി നൽകിയത്.
.വയോജന അയൽക്കൂട്ടം പ്രവർത്തനങ്ങൾക്ക് 5000 രൂപവീതം നൽകുന്ന കോർപ്പസ് ഫണ്ട് 4 അയൽക്കൂട്ടങ്ങൾക്ക് കൈമാറി. വാർഡ് തലത്തിൽ നൽകുന്ന വർണബിലിറ്റി റിഡക്ഷൻ ഫണ്ട് 2,5,6 വാർഡുകളിലെ എ.ഡി.എസ് ഭാരവാഹികൾ ഏറ്റുവാങ്ങി. ആശ്രയ പദ്ധതിയിൽപെടുത്തി ചെയ്ത ഭവന പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ കുഞ്ഞുമോൻ ആനവേലിൽനെ ചടങ്ങിൽ ആദരിച്ചു.
0 Comments