Latest News
Loading...

ഉഴവൂരിൽ ഇനി ടൂറിസം സാധ്യതകൾ ഉണരും

ഉഴവൂർ പഞ്ചായത്തിലെ ടൂറിസം സാധ്യതകൾ പഠിക്കുന്നതിനും പ്രോജക്ട് തയ്യാറാക്കുന്നതിനും ജില്ലാ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ആനക്കല്ല് മല, അരീക്കുഴി വെള്ളച്ചാട്ടം, ഇടക്കോലി കുരിശുമല ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശനം നടത്തി. 



.ഉഴവൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഉഴവൂരിന്റെ തനിമയും സംസ്കാരവും ഉയർത്തിപ്പിടിച്ച് ശ്രീ. കെ.ആർ.നാരായണന്റെ ജന്മ സ്ഥലം കേന്ദ്രീകരിച്ച് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ ഒരു പ്രോജക്ട് തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ബഹു. ടൂറിസം മന്ത്രി ശ്രീ. മുഹമ്മദ് റിയാസിനും, ജില്ലാ ടൂറിസം വകുപ്പിനും കത്ത് നൽകിയിരുന്നു. എല്ലാ പഞ്ചായത്തിലും ഒരു ടൂറിസം പ്രോജക്ട് എന്ന സർക്കാരിന്റെ ആശയത്തിൽ പഞ്ചായത്തിനെ ഉൾപ്പെടുത്തണമെന്ന് ബഹുമാനപ്പെട്ട മന്ത്രിയെ നേരിട്ട് സന്ദർശിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ആയതിന്റെ അടിസ്ഥാനത്തിൽ പ്രോജക്ട് തയ്യാറാക്കുന്നതിനും, പഠനം നടത്തുന്നതിനുമാണ് ടൂറിസം ഡിപ്പാർട്ട്മെന്റിൽ നിന്നും സന്ദർശനം നടത്തിയത്.  ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ, മെംബർമാരായ സിറിയക്ക് കല്ലടയിൽ, ബിനു ജോസ് തൊട്ടിയിൽ, ജില്ലാ ടൂറിസം പ്രൊമോഷൻ കൌൺസിൽ സെക്രട്ടറി ശ്രീ. റോബിൻ, മറ്റ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം പൂർത്തിയാക്കി.

Post a Comment

0 Comments