Latest News
Loading...

സൗരോര്‍ജ്ജത്തിലേയ്ക്ക് മാറാന്‍ സുവര്‍ണാവസരം


ഭീമമായ വൈദ്യുതി ബില്ലില്‍ നിന്നും രക്ഷനേടാന്‍ സോളാര്‍ വൈദ്യുതി പ്രയോജനകരമെന്ന് തെളിഞ്ഞതോടെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഗ്രിഡുമായി ബന്ധിപ്പിക്കുന്ന സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഇപ്പോള്‍ 40 ശതമാനം വരെ സബ്‌സിഡിയും ലഭ്യമാണ്. 

സൗരതേജസ് എന്ന പദ്ധതി പ്രകാരമാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ വീട്ടാവശ്യത്തിന് ശേഷമുള്ളത് കെഎസ്ഇബിയ്ക്ക് കൈമാറുക വഴി സാമ്പത്തികനേട്ടവും ലഭിക്കും. ഊര്‍ജ്ജമിത്ര കേന്ദ്രങ്ങള്‍ വഴിയാണ് ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ തീക്കോയിയില്‍ പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജമിത്ര കേന്ദ്രം ഇതിനുള്ള സാങ്കേതിക സഹായവും നിര്‍ദേശവും നല്കും. വിവരങ്ങള്‍ക്ക് 9400780721, 7510198186

Post a Comment

0 Comments