Latest News
Loading...

പാലായില്‍ കണ്ടെത്തിയ അസ്ഥികൂടം പഠനശേഷം ഉപേക്ഷിച്ചത്

പാലാ മുരിക്കുംപുഴയില്‍  അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്.  സഹോദരങ്ങളായ  മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കൈവശം സൂക്ഷിച്ചിരുന്നതാണ് ഇവയെന്ന് പോലീസ് വ്യക്തമാക്കി..
.


പഠന ശേഷം വീട്ടില്‍ ചാക്കില്‍  സൂക്ഷിച്ചിരുന്ന  അസ്ഥികൂടങ്ങള്‍ക്കൊപ്പം വീട്ടുകാര്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുമിട്ടു സൂക്ഷിക്കുകയായിരുന്നു. പിന്നീട് ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് ചാക്ക്‌കെട്ട് കൈമാറി. എന്നാല്‍ ഇവര്‍ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി മാറ്റിയ ശേഷം അസ്ഥികൂടഭാഗങ്ങള്‍ മുരിക്കുംപുഴയില്‍ മാലിന്യം ഇടുന്നിടത്ത് തള്ളുകയായിരുന്നു.



.പാലാ സി.ഐ. കെ.പി. ടോംസണ്‍, എസ്. ഐ. എം. ഡി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ നിരന്തര അന്വേഷണത്തിനൊടുവിലാണ് സംഭവത്തിന്റെ ദുരൂഹതയൊഴിഞ്ഞത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ സഹോദരങ്ങളുടെ മൊഴി പോലീസ് രേഖപ്പെടുത്തും. പൊതുനിരത്തിന് സമീപം അസ്ഥികൂടം തള്ളിയ ആക്രിക്കച്ചവടക്കാരനേയും ഉടന്‍ കണ്ടെത്തും. 


Post a Comment

0 Comments