Latest News
Loading...

പനയ്പ്പാലത്ത് പ്രതിഷേധത്തെ തുടർന്ന് ടാറിങ്ങ് നിർത്തിവച്ചു

ഓട നിർമ്മിക്കാതെ പനയ്പ്പാലത്ത് വീണ്ടും ടാറിങ്ങ്. പ്രതിഷേധത്തെ തുടർന്ന് ടാറിങ്ങ് നിർത്തിവച്ചു. ഓട ഉടൻ നിർമിക്കുമെന്ന് മാണി സി കാപ്പൽ MLA ഉറപ്പുകൊടുത്തു.

ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയുടെ ഭാഗമായ പാല ഈരാറ്റുപേട്ട റോഡിൽ പനക്കപാലത്ത് ഓടയില്ലാതെ റോഡ് ടാർ ചെയ്യാനുള്ള നീക്കം നാട്ടുകാർ ചോദ്യം ചെയ്തതോടെ ടാറിങ്ങ് നിർത്തിവച്ചിരുന്നു. ഓട നിർമ്മാണം എസ്റ്റിമേറ്റിൽ പറത്തിട്ടില്ലാത്തതിനാൽ നിലവിൽ ഓട നിർമ്മിക്കാനാവില്ലെന്നായിരുന്നു PWD നിലപാട് .



.വിഷയത്തിൽ മാണി സി കാപ്പൻ MLA യുടെ നേതൃത്വത്തിൽ ഇന്ന് നാട്ടുകാരുമായും pwd ഉദ്യോഗസ്ഥൻമാരുമായും ചർച്ച നടത്തി. ഓട നിർമ്മാണത്തിനായി ഉടൻ പണം അനുവദിക്കമെന്നും നിലവിൽ ടാറിങ്ങ് പുനരാരംഭിക്കുമെന്നു മാണി സി കാപ്പൻ MLA പറഞ്ഞു .


നിലവിൽ പനക്കപ്പാലം ടൗണിൽ ഹൈവേ അടച്ചിട്ടിരിക്കയാണ്. ഇത് ഒരു വശം ടാറിങ്ങ് നടത്തി ഭാഗികമായി തുറന്നു നൽകാനും MLA നിർദ്ധേശം നൽകി. MLAയ്ക്കൊപ്പം തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ്, , ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് , മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രേംജി ആർ, പഞ്ചായത്ത് മെമ്പർ വിനോദ് കാടംകാവിൽ തുടങ്ങിയവരും പങ്കെടുത്തു. ഇതോടെ നാളെ മുതൽ ടാറിങ്ങ് പുനരാംഭിക്കുമെന്ന് ഉദ്യോഗസ്ഥരും അറിയിച്ചു

Post a Comment

0 Comments