Latest News
Loading...

അരുവിത്തുറ കോളേജിന് അടൽ റാങ്കിംഗ് അംഗീകാരം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കീഴിലുള്ള 'അടൽ റാങ്കിംഗ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻ ഇന്നോവേഷൻ അച്ചീവ്മെൻ്റ്സിൻ്റെ മികച്ച പെർഫോർമർ അംഗീകാരം അരുവിത്തുറ സെൻ്റ് ജോർജ് കോളേജിന് ലഭിച്ചു. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും, കേന്ദ്ര ഇന്നൊവേഷൻ സെല്ലും, എ.ഐ.സി.റ്റി.ഇ. യും സംയുക്തമായാണ് ഈ അംഗീകാരം നൽകുന്നത്. കോളേജ് ഇന്നോവേഷൻ സെല്ലിൻ്റെ പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം. 



കോളേജ് ഇന്നോവേഷൻ സെല്ലിന് നേതൃത്വം നൽകുന്ന  ശ്രി. മിഥുൻ ജോൺ, ശ്രി. സെബിൻ മാത്യൂ, ഐ.ക്യു.എ.സി. ടീം എന്നിവരെ മാനേജർ വെരി. റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ,  പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവർ അഭിനന്ദിച്ചു.

Post a Comment

0 Comments