Latest News
Loading...

തകര്‍ന്ന സംരക്ഷണഭിത്തി നന്നാക്കാന്‍ നടപടിയില്ല

തീക്കോയി അടുക്കം റൂട്ടില്‍ തകര്‍ന്ന സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായി. റോഡ് റീ ടാറിംഗ് ആരംഭിച്ചിട്ടും സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തത് സ്വകാര്യ വ്യക്തികളുടെ വീടിന് ഭീഷണിയാവുകയാണ്. പല തവണ പിഡബ്ല്യുഡി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.

തിക്കോയി അടുക്കം റൂട്ടില്‍ ചാമപാറയ്ക്ക് സമീപം താമസിക്കുന്ന വീരശിഖ മണിയില്‍ രാജന്റെ വീടിനോട് ചേര്‍ന്നുള്ള സംരക്ഷണഭിത്തിയാണ് രണ്ട് വര്‍ഷം മുന്‍പത്തെ കനത്ത മഴയില്‍ തകര്‍ന്നത്. വര്‍ഷ കാലത്ത് ചെറിയ തോതില്‍ മണ്ണ് ഇടിഞ്ഞ് വിട്ടുമുറ്റത്തേക്ക് വീഴറുമുണ്ട്. സംരക്ഷണഭിത്തി തകര്‍ന്ന കാര്യം പലതവന്ന പൊതുമരാമത്ത് വകുപ്പ് അധികതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും യാതൊരു നടപടികളും ഇതേ വരെ ഉണ്ടായില്ല.

റോഡ് പുനര്‍നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കുമെന്നായിരുന്നു ഇവരുടെ പ്രതിക്ഷ. സമീപത്തായി കാര്യമാത്ര അപകട സാധ്യതയില്ലാത്തയിടങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. രാത്രി കാലങ്ങളില്‍ ഭീതിയോടെയാണ് വീട്ടുകാര്‍ കഴിയുന്നത്. 

റീ  ടാറിംഗോടെ റോഡിന് വീതി വര്‍ധിക്കുകയും വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ ഇടിഞ്ഞ ഭാഗത്തോട് കൂടുതല്‍ അടുക്കുകയും ചെയ്യും. ഇത് അപകട സാധ്യത വര്‍ധിപ്പിക്കും. ഭാരവാഹനങ്ങളുടെ സഞ്ചാരവും മണ്ണിടിച്ചിലിനും  അപകടങ്ങള്‍ക്കും ഇടയാകും. വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ലിലേക്കും നിരവധി സഞ്ചാരികള്‍ ദിവസേന യാത്ര ചെയ്യുന്ന വഴിയാണിത്. റീടാറിംഗിനൊപ്പം സംരക്ഷണഭിത്തിയും നിര്‍മ്മിച്ച് യാത്രക്കാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.

Post a Comment

0 Comments