Latest News
Loading...

അന്തീനാട് ക്ഷേത്രത്തിന് സമീപത്ത് നിന്നും പെരുംപാമ്പിനെ പിടികൂടി


പാലാ തൊടുപുഴ റോഡില്‍ അന്തീനാട് ക്ഷേത്രത്തിസ് സമീപത്തെ വളവില്‍ നിന്നും പെരുംപാമ്പിനെ പിടികൂടി. റോഡിന് സമീപത്തെ കുറ്റിക്കാട്ടിലാണ് പാമ്പ് ഉണ്ടായിരുന്നത്. 

രാവിലെ 11 മണിയോടെയാണ് പ്രദേശത്തുണ്ടായിരുന്നവര്‍ പാമ്പനെ കണ്ടത്. തുടര്‍ന്ന് പാമ്പുപിടുത്തത്തില്‍ വിദഗദ്ധനായ സിബിയുടെ സഹായത്തോടെ പാമ്പിനെ പിടികൂടി. പാമ്പിന് 14 കിലോയോളം തൂക്കമുണ്ട്. 

പെരുംപാമ്പിനെ കണ്ടതറിഞ്ഞ് നിരവധി പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. 

Post a Comment

0 Comments